PIB Headquarters

ഐക്യത്തിനായുള്ള ഓട്ടം  സംഘടിപ്പിച്ചു

Posted On: 31 OCT 2017 7:43PM by PIB Thiruvananthpuram
Press Release photo

സായ്‌ലക്ഷ്മീഭായ് നാഷണല്‍കോളേജ്ഓഫ് ഫിസിക്കല്‍എജ്യൂക്കേഷന്‍ സംഘടിപ്പിച്ച ഐക്യത്തിനായുള്ളഓട്ടം  പള്ളിപ്പുറം സിആര്‍പിഎഫ്ഡിഐജി ശ്രീ. എ ശ്രീനിവാസ് ഫ്‌ളാഗ്ഓഫ്‌ചെയ്തു. രാവിലെ ഏഴു മണിക്ക് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ്‌സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാരത്തണില്‍ നാഷണല്‍കോളേജ്ഓഫ് ഫിസിക്കല്‍എജ്യൂക്കേഷനിലെ സൈക്ലിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പരിശീലകര്‍, കായിക താരങ്ങള്‍, സമീപ പ്രദേശത്തെ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍, സിആര്‍പിഎഫ് ജവാന്മാര്‍തുടങ്ങി ആയിരത്തിലധികം പേര്‍ പങ്കെടുത്തു.  നാഷണല്‍കോളേജ്ഓഫ് ഫിസിക്കല്‍എജ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ഡോ. ജി കിഷോര്‍, കേരള സര്‍വ്വകലാശാല കായിക വിഭാഗം മേധാവിഡോ. കെകെവേണു, ഒളിമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരി എന്നിവരും പങ്കെടുത്തു. സര്‍ദാര്‍വല്ലഭ് ഭായ് പട്ടേലിന്റെസ്മരണാര്‍ത്ഥം അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഡോ. ജി കിഷോര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടിയുള്ള ദേശീയ ഏകത പ്രതിജ്ഞചൊല്ലിക്കൊടുത്തു.



(Release ID: 1507696) Visitor Counter : 77


Read this release in: English