PIB Headquarters
കരകൗശല വിദഗ്ദ്ധര്‍ക്കും നെയ്ത്തുകാര്‍ക്കും മുദ്രാ വായ്പ വിതരണം ചെയ്തു
പോസ്റ്റഡ് ഓണ്‍:
12 OCT 2017 8:23PM by PIB Thiruvananthpuram
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ദരിദ്ര ക്ഷേമ വര്‍ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര കരകൗശല കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ കരകൗശല കലാകാരന്മാര്‍ക്കായി തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തുള്ള ഇടിച്ചക്കപ്ലാമൂട്ടില്‍ ഇന്ന് നടന്ന ഹസ്തകല സഹയോഗ് ക്യാമ്പ് തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. 548 കരകൗശല വിദഗ്ദ്ധന്‍മാരും നെയ്ത്തുകാരും ക്യാമ്പില്‍ പങ്കെടുത്തു.
10,000 രൂപയുടെ മുദ്രാ വായ്പകള്‍, എല്‍.ഐ.സി.യുടെ 25 ഹാബി സ്‌കോഷര്‍ഷിപ്പുകള്‍, 50 തിരിച്ചറിയല്‍ കാര്‍ഡുകള്‍ നെയ്ത്തുകാര്‍ക്കുള്ള ടൂള്‍ കിറ്റുകള്‍ മുതലായവ ക്യാമ്പില്‍ വിതരണം ചെയ്തു.
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. പരശുവയ്ക്കല്‍ മോഹനന്‍, കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജര്‍ ശ്രീ. എന്‍.കെ. മനോജ്, എല്‍.ഐ.സി. മാനേജര്‍ (പി. & ജി.എസ്) ശ്രീ. കേശവ ദേവ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നെയ്യാറ്റിന്‍കര ശാഖാ മാനേജര്‍ ശ്രീമതി. വിദ്യ വി. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
( റിലീസ് ഐ.ഡി: 1505937)
സന്ദര്‍ശക കൗണ്ടര്‍ : 91