PIB Headquarters

ശ്രീമദ് രാജ്ചന്ദ്രയുടെ 150ാം ജന്മവാര്‍ഷികം; റിസര്‍വ് ബാങ്ക് പത്തുരൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും

പോസ്റ്റഡ് ഓണ്‍: 13 JUL 2017 5:17PM by PIB Thiruvananthpuram
Press Release photo

 

ശ്രീമദ് രാജ്ചന്ദ്രയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് പത്തു രൂപയുടെ പ്രത്യേക നാണയങ്ങള്‍ അടുത്തു തന്നെ പുറത്തിറക്കും. നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്തതാണ്. 

നാണയത്തിന്റെ മുന്‍വശത്ത് അശോക സ്തംഭത്തിലെ സിംഹമുദ്രയും അതിനു താഴെ सत्यमेव जयते  എന്നും രേഖപ്പെടുത്തിയിരിക്കും. നാണയത്തിന്റ മുന്‍വശത്തെ ഇടതു ഭാഗത്ത് भारत എന്നും വലതു ഭാഗത്ത് INDIA എന്നും രേഖപ്പെടുത്തിയിരിക്കും. സിംഹമുദ്രക്കു താഴെ രൂപയുടെ ? ചിഹ്നവും 10 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കും. 
നാണയത്തിന്റെ പിന്‍വശത്ത് മധ്യഭാഗത്തായി 'ശ്രീമദ് രാജ്ചന്ദ്ര' യുടെ ഛായാചിത്രമുണ്ടാകും. ഇടത് ഭാഗത്ത് താഴെയും മുകളിലുമായി श्रीमद राजचंद्रु  എന്നും '150 वीं जयंती  ' എന്നും രേഖപ്പെടുത്തിയിരിക്കും.  വലത്‌വശത്ത്  താഴെയും മുകളിലുമായി  SHRIMAD RAJCHANDRA  എന്നും    150th Birth Anniversary എന്നും ആലേഖനം ചെയ്തിരിക്കും. ശ്രീമദ് രാജ്ചന്ദ്രയുടെ ഛായാചിത്രത്തിനിരുവശത്തായി 1867, 1901 എന്നിങ്ങനെ വര്‍ഷങ്ങളും രേഖപ്പെടുത്തിയിരിക്കും.
 
2011 ലെ കോയിനേജ് ആക്ട് അനുസരിച്ചാണ് ഈ നാണയത്തിന് നിയമപ്രാബല്യമുണ്ടാവുക. 10 രൂപയുടെ മുന്‍പ് പുറത്തിറക്കിയ നാണയങ്ങള്‍ തുടര്‍ന്നും പ്രചാരത്തിലുണ്ടാവുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.


( റിലീസ് ഐ.ഡി: 1496340) സന്ദര്‍ശക കൗണ്ടര്‍ : 52
ഈ റിലീസ് വായിക്കുക: English