PIB Headquarters

ട്രെയിനുകളുടെ മണ്‍സൂണ്‍കാല സമയവിവര പട്ടിക

Posted On: 07 JUN 2017 1:28PM by PIB Thiruvananthpuram

ഈ മാസം 10 (2017 ജൂണ്‍ 10) മുതല്‍  ഒക്‌ടോബര്‍ 31 (2017 ഒക്‌ടോബര്‍ 31) വരെ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് വര്‍ഷകാല ഷെഡ്യൂള്‍ പ്രകാരമായിരിക്കും സമയക്രമം.
*   എറണാകുളം - നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസ്സിന്റെ  (ട്രെയിന്‍ നം. 12617) പുറപ്പെടല്‍ സമയം നിലവിലെ ഉച്ചതിരിഞ്ഞ് 1.15 എന്നതിന് പകരം രാവിലെ 10.45 ആയിരിക്കും.
*    എറണാകുളം - ലോകമാന്യ തിലക് എ.സി. തുരന്തോ എക്‌സ്പ്രസ്സ് (ട്രെയിന്‍ നം. 12224) രാത്രി 9.30 ന് പകരം 11.30 നാകും പുറപ്പെടുക.
*   ഓഖയ്ക്കും എറണാകുളത്തിനുമിടയ്ക്കുള്ള എക്‌സ്പ്രസ്സ് ട്രെയിനുകള്‍ (ട്രെയിന്‍ നം. 16337/ 16338) ഹാപ്പാ, ഓഖ സ്റ്റേഷനുകള്‍ക്കിടയില്‍ ഭാഗികമായി റദ്ദാക്കും.

തിരുനെല്‍വേലി / നാഗര്‍കോവില്‍ / തിരുവനന്തപുരം / കൊച്ചുവേളി / എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെട്ട് വിവിധ സ്ഥലങ്ങളിലേയ്ക്ക് കൊങ്കന്‍ റെയില്‍വേ വഴി കടന്ന് പോകുന്ന മറ്റ് ട്രെയിനുകളുടെ ഷെഡ്യൂളില്‍  മാറ്റവുമുണ്ടാവില്ല. എന്നാല്‍, മംഗലാപുരം  ജംഗ്ഷന്‍  പിന്നിട്ടാല്‍   വൈകുകയും എത്തിച്ചേരേണ്ട സ്റ്റേഷനുകളില്‍ നേരത്തെ പ്രസിദ്ധീകരിച്ച  വര്‍ഷകാല ഷെഡ്യൂള്‍  പ്രകാരമുള്ള സമയത്തുമാകും. അതേപോലെ , വിവിധ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെട്ട്  എറണാകുളം ജംക്ഷന്‍/ കൊച്ചുവേളി/ തിരുവനന്തപുരം സെന്‍ട്രല്‍/ നാഗര്‍കോവില്‍/ തിരുനെല്‍വേലി സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന ട്രെയിനുകളുടെ സമയക്രമം കൊങ്കണ്‍ റെയില്‍വേ പിന്നിട്ടാല്‍  മണ്‍സൂണ്‍ ഷെഡ്യൂള്‍ പ്രകാരമായിരിക്കും.


(Release ID: 1493161) Visitor Counter : 65
Read this release in: English