PIB Headquarters

ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ഇഗ്നോ പരിശീലന പരിപാടി സമാപിച്ചു

Posted On: 09 FEB 2017 5:42PM by PIB Thiruvananthpuram
Press Release photo
 
 
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെയും എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഇന്റ്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് ട്രെയിനിങ്ങിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ''ഫുഡ് സേഫ്റ്റി: ഹസാര്‍ഡ് അനാലിസിസ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ്'' എന്ന വിഷയത്തെ കുറിച്ച് നടന്ന ദ്വിദിന പരിശീലനപരിപാടിക്ക് ഇന്ന് സമാപിച്ചു.
 
ഇഗ്‌നോ തിരുവനന്തപുരം മേഖല കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനും ഇ.ആര്‍.ആര്‍.സിയുടെ പ്രസിഡന്റുമായ ഡോ. ജി. മാധവന്‍ നായരാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ഇഗ്‌നോ തിരുവനന്തപുരം മേഖലാ കേന്ദ്രം ഡയറക്ടര്‍ ഡോ .ബി സുകുമാര്‍ സ്വാഗതം പറഞ്ഞു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെര്‍റ്റിഫിക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ചെയര്‍മാന്‍ ഡോ. എ. ഗോവിന്ദന്‍ പരിപാടിയെ കുറിച്ച് വിവരിച്ചു. നല്‍കി എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സസ്സ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ജി. അച്യുതന്‍ നായര്‍, ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
 
അന്തര്‍ദേശീയ തലത്തില്‍ പരിശീലനം ലഭിച്ച വിദഗ്ധരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത് ബോട്ടണി, സൂവോളജി, അനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, ഡയറി സയന്‍സ്, ന്യൂട്രിഷന്‍, ഹോട്ടല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളും പ്രസ്തുത മേഖലയില്‍ പ്രവൃത്തിക്കുന്നവരുമടക്കം നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 
 
ഇഗ്‌നോ തിരുവനന്തപുരം മേഖല കേന്ദ്രത്തില്‍ വച്ച് ഈ മാസം 19, 20 തീയതികളില്‍ അടുത്ത ഘട്ടം പരിശീലന പരിപാടി നടക്കും.

(Release ID: 1482921) Visitor Counter : 89


Read this release in: English