പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഒൻപത് വർഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം : കേന്ദ്രമന്ത്രി ബി. എൽ. വർമ

Posted On: 09 DEC 2023 4:02PM by PIB Thiruvananthpuram

 കോഴിക്കോട് : 09 ഡിസംബർ 2023

 

കേന്ദ്ര സഹകരണ, വടക്കു കിഴക്കൻ മേഖല വികസന സഹമന്ത്രി ബി. എൽ. വർമ ഇന്ന് കോഴിക്കോട് തിരുവങ്ങൂരിൽ  സംഘടിപ്പിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര പരിപാടിയിൽ  പങ്കെടുത്തു.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ (VBSY) ഗുണഭോക്താക്കളുമായി സംവദിച്ചു.  കോഴിക്കോട്   സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റ് കണ്ടു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരം അറുപതു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത സമഗ്ര വികസനം ആണെന്ന് ശ്രീ  ബി. എൽ. വർമ പറഞ്ഞു .  രാജ്യത്തെ പാവപെട്ടവർക്ക് വരെ സീറോ ബാലൻസ് അക്കൌണ്ട് തുറക്കാൻ സഹായിച്ച ജൻ ധൻ യോജന ഇതിന് ഏറ്റവും വലിയ ഉദാഹരണം ആണ്. മുൻപ് സർക്കാർ നൽകുന്ന ധന സഹായങ്ങൾ ഇടനിലക്കാർ കടന്ന് അർഹരായവരിലേക് എത്താത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജൻധൻ അക്കൗണ്ടിലേക്ക്  നേരിട്ട് അവ എത്തുന്നത് ഇടനിലക്കാരുടെ അഴിമതി ഇല്ലാതാക്കി.


മുദ്ര യോജന, ആവാസ് യോജന, ഉജ്ജ്വല യോജന, തുടങ്ങി നിരവധി പദ്ധതികളിലൂടെ രാജ്യത്തുടനീളം വികസനം എത്തിയിരിക്കുന്നതായി അറിയിച്ച ശ്രീ വർമ്മ ,  കേരളത്തിലും കേന്ദ്രസർക്കാരിന്റെ ഇത്തരം വികസന പ്രവർത്തനങ്ങൾ വലിയ മാറ്റം ആണ് ഉണ്ടാക്കിയത് എന്ന് കൂട്ടിച്ചേർത്തു . 32,000 പാവപെട്ട കുടുംബങ്ങൾക്ക് കേരളത്തിൽ പി. എം. ആവാസ് യോജന വഴി വീട് ലഭിച്ചു. അതുപോലെ 36 ലക്ഷം വീടുകളിൽ കേരളത്തിൽ ജൽ ജീവൻ മിഷൻ വഴി ശുദ്ധജലം എത്താൻ ഉള്ള സൗകര്യം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും ശക്തവും സമൃദ്ധവും ആയ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.

യുവജനങ്ങൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ തുടങ്ങിയ വിഭാഗങ്ങളെ മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വികസന ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഉജ്ജ്വല യോജന പദ്ധതി പ്രകാരം ചെമഞ്ചേരി പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി നൽകി. ചെമഞ്ചേരി പഞ്ചായത്തിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു. കർഷകർക്കായി കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടന്നു.

ചടങ്ങിൽ കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ടോമ്സ് വർഗീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ, കൃഷി വിജ്ഞാൻ കേന്ദ്ര ഡയരക്ടർ രാധാകൃഷ്ണൻ കെ. പി., ലീഡ് ബാങ്ക് മാനേജർ മുരളീധരൻ ടി. എം., അഡ്വ. വി. കെ. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.


SKY /PKMV



(Release ID: 1984436) Visitor Counter : 48


Read this release in: English