Print
XClose
Press Information Bureau
Government of India
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
19 DEC 2018 11:29AM by PIB Thiruvananthpuram
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി  എണ്ണക്കമ്പനി ചെയര്‍മാന്‍മാരുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ എണ്ണ വിതരണ കമ്പനികളുടെ ചെയര്‍മാന്‍മാര്‍/ചീഫ് മാനേജിംഗ് ഡയറക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായിവീഡിയോകോണ്‍ഫറന്‍സിംഗ് വഴികൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഉജ്ജ്വലയോജന കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. പൂര്‍ണ്ണ സമര്‍പ്പണത്തോടെയും ആത്മാര്‍ത്ഥതയോടെയുംഉജ്ജ്വല പദ്ധതി നടപ്പിലാക്കുന്നതിന് എണ്ണ വിപണന കമ്പനി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശ്രമങ്ങളെകേന്ദ്രമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി ഉജ്ജ്വലയോജനക്കു കീഴില്‍ ഇതുവരെ 5.86 കോടി പാചക വാതക കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ 48 ശതമാനം ഗുണഭോക്താക്കളും പട്ടികജാതി/പട്ടികവര്‍ഗ്ഗ ഭവനങ്ങളാണെന്നതില്‍ ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. 2014 ല്‍ 55 % ആയിരുന്ന ഇന്ത്യയിലെ പാചകവാതക കവറേജ്ഇപ്പോഴുള്ള 90% ആക്കി ഉയര്‍ത്തിയതിന് അദ്ദേഹം എണ്ണ വിപണന കമ്പനികളെ അഭിനന്ദിച്ചു. പ്രധാനമന്ത്രി ഉജ്ജ്വലയോജനയുടെ പ്രയോജനം എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും ലഭ്യമാക്കുന്നതിനുള്ള തീരുമാനം താഴെതട്ടിലേക്ക് വ്യാപിപ്പിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കേന്ദ്ര മന്ത്രി എണ്ണ വിതരണ കമ്പനികളോട്‌നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ഉജ്ജ്വലയോജന ഗുണഭോക്താക്കള്‍ക്ക് ദൗത്യരൂപേണ കണക്ഷനുകള്‍ നല്‍കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ സ്വരുക്കൂട്ടാനും ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദ്ദേശിച്ചു.
AM/MRD