Print
XClose
Press Information Bureau
Government of India
മന്ത്രിസഭ
17 DEC 2018 9:01PM by PIB Thiruvananthpuram
മനുഷ്യ വിഭവ ശേഷി വികസനം സംബന്ധിച്ച് ഇന്ത്യയും അഫ്ഗാനിസ്ഥാനും ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭയുടെ അനുമതി

മനുഷ്യ വിഭവ ശേഷി വികസനം സംബന്ധിച്ചു സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി ഇന്ത്യയും അഫ്ഗാനിസ്ഥാനും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. അഫ്ഗാനിസ്ഥാനിലെ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും 'സ്വയം' കോഴ്സുകളില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ധാരണാപത്രം അവസരമൊരുക്കും. അഫ്ഗാനിസ്ഥാനില്‍ വികസിപ്പിച്ച 'സ്വയം' കോഴ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതു വഴി അവസരം ഒരുങ്ങും. അഫ്ഗാനിസ്ഥാനിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതിനാവശ്യമായ പരിശീലനം കേന്ദ്ര മനുഷ്യവിഭവ ശേഷി വികസന മന്ത്രാലയം നല്‍കും.

ഇന്ത്യന്‍ ദേശീയ ഡിജിറ്റല്‍ ലൈബ്രറി, വിര്‍ച്വല്‍ ലാബുകള്‍, സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ തുടങ്ങിയ പ്രമുഖ ഐ.സി.ടി. പദ്ധതികളുടെ സാങ്കേതിക വിദ്യ ഈ കരാര്‍ പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് പങ്കുവെക്കും. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരിച്ച് സംയുക്ത മാസ്റ്റര്‍ ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കുന്നതിനും നിര്‍ദേശമുണ്ട്. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും അധ്യാപകരുടെ കഴിവു വര്‍ധിപ്പിക്കുന്നതിനും അഫ്ഗാനിസ്ഥാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രാലയത്തിന് കേന്ദ്ര മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം പിന്‍തുണ നല്‍കും.
വിദ്യാഭ്യാസ യോഗ്യതകളെ പരസ്പരം അംഗീകരിക്കുന്നതായി ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിടാമെന്ന് ധാരണപത്രത്തിലൂടെ പരസ്പരം സമ്മതിക്കുന്നു. അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക വഴി ഇന്ത്യയില്‍ പഠിക്കുക പദ്ധതി പ്രകാരം കുട്ടികളുടെ സഞ്ചാരം പ്രോല്‍സാഹിപ്പിക്കപ്പെടും എന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ രംഗത്തുള്ള സഹകരണത്തിലെ അതിപ്രധാനമായ നാഴികക്കല്ലാണ് ഇത്.

പശ്ചാത്തലം:
വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി ഉറച്ച നയതന്ത്ര ബന്ധം ഉണ്ട്. ഇതു ശക്തിപ്പെടുത്തുന്നതിനായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെക്കുക വഴി മനുഷ്യ വിഭവ ശേഷി വികസനത്തില്‍ സഹകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനം എടുത്തിരിക്കുകയാണ്.

നാഷണല്‍ മിഷന്‍ ഓണ്‍ എജുക്കേഷന്‍ ത്രൂ ഐ.സി.ടി. (എന്‍.എം.ഇ.ഐ.സി.ടി.) വഴി കേന്ദ്ര മനുഷ്യവിഭവ ശേഷി വികസന മന്ത്രാലയം സാങ്കേതിക വിദ്യ കരുത്തു പകരുന്ന പഠന മുന്നേറ്റങ്ങള്‍ പലതും ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന, ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായുള്ള ഇന്ത്യയുടെ സ്വന്തം എം.ഒ.ഒ.സി. വേദിയായ 'സ്വയം' അത്തരമൊരു ബൃഹദ്പദ്ധതിയാണ്. 'സ്വയം' വഴി നടത്തപ്പെടുന്ന രണ്ടായിരത്തോളം കോഴ്സുകളില്‍ 35 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ നാളിതുവരെ എന്റോള്‍ ചെയ്തിട്ടുണ്ട്. ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളും ജീവിതകാലം മുഴുവന്‍ പഠിക്കാവുന്ന കോഴ്സുകളും ഇവയില്‍ ഉള്‍പ്പെടും. 'സ്വയം' വഴി ചെയ്യുന്ന കോഴ്സുകള്‍ക്കു വിദ്യാര്‍ഥികള്‍ക്ക് 20 ശതമാനം വരെ ക്രെഡിറ്റ് ട്രാന്‍സ്ഫറിന് അര്‍ഹത ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകര്‍ക്കു പ്രതിവര്‍ഷ റിഫ്രഷര്‍ കോഴ്സ് നല്‍കുന്നതിനും ഈ വേദി ഉപയോഗപ്പെടുത്തുന്നു.
ND / AKA   MRD - 931
***