57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി; സമാപന വേദിയിൽ ഗോവൻ സംവിധായകൻ ആദിത്യ സുഹാസ് ജാംഭലെയ്ക്ക് ആദരം

പോസ്റ്റഡ് ഓണ്‍: 28 NOV 2026 8:47PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2343314Views: 7
ഗോവയിൽ ഇന്ന് നടന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) വർണ്ണാഭമായ സമാപന ചടങ്ങിൽ ഗോവൻ ചലച്ചിത്രകാരൻ ആദിത്യ സുഹാസ് ജാംഭലെയെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ആദരിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സർഗ്ഗാത്മക യാത്രയെയും സിനിമാ മികവിനെയും വളർന്നുവരുന്ന ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകളെയും മുൻനിർത്തിയാണ് ഈ ബഹുമതി.
മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ആദിത്യ സുഹാസ് ജാംഭലെ, ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക് ഫിലിംഫെയർ അവാർഡ്, ഐഫ (IIFA) അവാർഡ്, സീ സിനി അവാർഡ് തുടങ്ങിയ പ്രശസ്ത വേദികളിലും പ്രശംസ നേടിയിട്ടുണ്ട്. നാടകവേദിയിൽ നിന്നും ദേശീയ ചലച്ചിത്ര മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വളർച്ച, അസാമാന്യമായ പ്രതിഭയുടെയും സ്ഥിരോത്സാഹത്തിന്റെയും സർഗ്ഗാത്മക മികവിന്റെയും പിൻബലത്തോടെയുള്ള കഥപറച്ചിലിനോടുള്ള അഗാധമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. തന്റെ കലാസൃഷ്ടികളിലൂടെ വൈവിധ്യമാർന്ന ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയ അദ്ദേഹം, പുതുതലമുറ കലാകാരന്മാർക്ക് പ്രചോദനമാവുകയും രാജ്യത്തെ ചലച്ചിത്ര വ്യവസായത്തിന്റെ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തു.
ഫീച്ചർ, നോൺ-ഫീച്ചർ വിഭാഗങ്ങളിലായി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടങ്ങളാണ് ആദിത്യ സുഹാസ് ജാംഭലെ കൈവരിച്ചിട്ടുള്ളത്. 2024-ലെ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അദ്ദേഹത്തിന്റെ ഹിന്ദി ഫീച്ചർ ഫിലിം 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ ഫിലിം പുരസ്കാരം നേടി.
 
ഇതിനു മുൻപ്, 2017-ലെ 64-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നോൺ-ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള രജതകമലം അദ്ദേഹത്തിന്റെ മറാത്തി ഹ്രസ്വചിത്രമായ 'ആബാ ഐക്തായ് നാ?' (Aaba Aiktaay Naa?) കരസ്ഥമാക്കിയിരുന്നു. 2018-ലെ 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഷോർട്ട് ഫിക്ഷൻ ഫിലിമിനുള്ള രജതകമലം മറ്റൊരു മറാത്തി ഹ്രസ്വചിത്രമായ 'ഖർവാസ്' (Kharvas) സ്വന്തമാക്കി. വിവിധ ഭാഷകളിലും പ്രമേയങ്ങളിലും മികച്ച സിനിമകൾ ഒരുക്കാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെയും ബഹുമുഖ പ്രതിഭയെയുമാണ് ഈ പുരസ്കാരങ്ങൾ എടുത്തുകാട്ടുന്നത്.

ഇഫിലോയിഡ് (IFFILOID) വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
 
https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48
***

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2343314
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026