പോസ്റ്റഡ് ഓണ്‍:
27 NOV 2026 8:03PM by PIB Thiruvananthpuram
IORA (ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ) മന്ത്രിതല സമിതിയുടെ 25-ാമത് യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയ 23 അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും പ്രതിനിധി സംഘത്തലവന്മാരുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ മഹാസമുദ്രം വളർത്തിയെടുത്ത സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, IORA-യുടെ അധ്യക്ഷപദവി വഹിക്കുന്ന രാജ്യം എന്ന നിലയിൽ എല്ലാ അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം സമാധാനം, സുരക്ഷ, സ്ഥിരത, പങ്കിട്ട സമൃദ്ധി എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 'മഹാസാഗർ' (MAHASAGAR - മ്യൂച്വൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്‌മെന്റ് ഫോർ സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് അക്രോസ് റീജിയൻസ്) എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"ന്യൂഡൽഹിയിൽ നടക്കുന്ന IORA മന്ത്രിതല സമിതിയുടെ 25-ാമത് യോഗത്തിൽ പങ്കെടുക്കുന്ന 23 ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരെയും പ്രതിനിധി സംഘത്തലവന്മാരെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
സഹസ്രാബ്ദങ്ങളായി ഇന്ത്യൻ മഹാസമുദ്രം നമ്മുടെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. IORA-യുടെ അധ്യക്ഷപദവി വഹിക്കുന്ന രാജ്യം എന്ന നിലയിൽ 'മഹാസാഗർ' (മ്യൂച്വൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്‌മെന്റ് ഫോർ സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് അക്രോസ് റീജിയൻസ്) എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു.
@IORAofficial"