57th International Film Festival of India 2026
20 – 28 Nov 2026

ഓസ്കാറിലേക്ക് തുറക്കുന്ന വഴികൾ: 57-ാമത് ഐ.എഫ്‌.എഫ്‌.ഐയിൽ ചലച്ചിത്ര പ്രവർത്തകർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി അക്കാദമി വൈസ് പ്രസിഡൻ്റ് നതാലി വേഡ്

പോസ്റ്റഡ് ഓണ്‍: 26 NOV 2026 7:43PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342297Views: 4

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഭാഗമായി കലാ അക്കാദമിയിൽ സംഘടിപ്പിച്ച 'ഡീകോഡിംഗ് അക്കാദമി അവാർഡ്സ്' എന്ന മാസ്റ്റർക്ലാസ് ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും സിനിമാ പ്രേമികൾക്കും പുതിയ ഉൾക്കാഴ്ചകൾ നൽകി. ഓസ്കാർ പുരസ്കാരത്തിനായി സിനിമകൾ സമർപ്പിക്കുന്ന രീതി, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രചാരണ തന്ത്രങ്ങൾ, വളർന്നുവരുന്ന പ്രതിഭകൾക്കുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ക്ലാസിൽ പങ്കുവെച്ചു.

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലെ മെമ്പർ റിലേഷൻസ് ആൻഡ് അവാർഡ് അഡ്മിനിസ്ട്രേഷൻ്റെ വൈസ് പ്രസിഡൻ്റ് ശ്രീമതി നതാലി വേഡാണ് മാസ്റ്റർക്ലാസ് നയിച്ചത്. 


ഓസ്കാർ പുരസ്കാരത്തിനായി ഒരു സിനിമ സമർപ്പിക്കുന്നതിന് പിന്നിലെ വിപുലമായ നടപടിക്രമങ്ങളെക്കുറിച്ച് പലപ്പോഴും ചലച്ചിത്ര പ്രവർത്തകർക്ക് വ്യക്തമായ ധാരണയില്ലെന്ന് നതാലി വേഡ് നിരീക്ഷിച്ചു. പ്രാഥമിക സമർപ്പണം മുതൽ പുരസ്കാര നിർണ്ണയത്തിൻ്റെ അവസാന ഘട്ടങ്ങൾ വരെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ, നിയമങ്ങൾ, നിബന്ധനകൾ എന്നിവ ചലച്ചിത്ര പ്രവർത്തകർക്ക് ലളിതമായി പരിചയപ്പെടുത്തുക എന്നതാണ് ഈ മാസ്റ്റർക്ലാസിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. 'ദി എലിഫൻ്റ് വിസ്പറേഴ്സ്' ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകൾക്ക് ലഭിച്ച ആഗോള അംഗീകാരത്തെ പരാമർശിച്ചുകൊണ്ട്, സിനിമ ഭൂമിശാസ്ത്രപരമായ അതിരുകൾ ഭേദിക്കുന്ന ഒന്നാണെന്നും, ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും പ്രൊഫഷണലുകളെയും അക്കാദമി പ്രതിനിധീകരിക്കുന്നുണ്ടെന്നും അവർ എടുത്തുപറഞ്ഞു.


ജനറൽ എൻട്രി, മികച്ച ചിത്രം എന്നീ വിഭാഗങ്ങളിൽ പരിഗണിക്കപ്പെടുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും വഴികളും നതാലി വേഡ് തൻ്റെ അവതരണത്തിൽ വിശദീകരിച്ചു. തിയേറ്റർ പ്രദർശന നിബന്ധനകളെക്കുറിച്ച് വിശദീകരിച്ച അവർ, അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തുടർച്ചയായി ഏഴ് ദിവസം ചിത്രം പ്രദർശിപ്പിച്ചിരിക്കണമെന്ന നിബന്ധനയും വ്യക്തമാക്കി. അഭിനയം, ഛായാഗ്രഹണം, സംവിധാനം, എഡിറ്റിംഗ്, സംഗീതം, ശബ്ദമിശ്രണം, വിഷ്വൽ ഇഫക്ട്സ്, തിരക്കഥ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു.

മികച്ച വിദേശ ഭാഷാ ചിത്രം, ഡോക്യുമെൻ്ററി ഫീച്ചർ, ഷോർട്ട് ഫിലിം എന്നീ വിഭാഗങ്ങളിലേക്ക് സിനിമകൾ സമർപ്പിക്കുന്നതിനുള്ള നിബന്ധനകളും, അംഗീകൃത രാജ്യാന്തര ചലച്ചിത്രമേളകൾ വഴി യോഗ്യത നേടുന്ന രീതിയും നതാലി വേഡ് വിശദീകരിച്ചു. അക്കാദമി അംഗങ്ങൾക്ക് സിനിമകൾ കാണുന്നതിനായി ലഭ്യമാക്കുന്ന 'അക്കാദമി സ്ക്രീനിംഗ് റൂം' എന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ചും, സിനിമകൾ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ, സാങ്കേതിക മാനദണ്ഡങ്ങൾ, അപേക്ഷാ ഫീസ് എന്നിവയെക്കുറിച്ചും സെഷനിൽ വ്യക്തമാക്കി.

അക്കാദമിയുടെ 'സയൻ്റിഫിക് ആൻഡ് ടെക്നിക്കൽ അവാർഡുകളെ' കുറിച്ച് എടുത്തുപറഞ്ഞ അവർ, ചലച്ചിത്ര നിർമാണ സാങ്കേതികവിദ്യയെ മുന്നോട്ട് നയിക്കുന്ന നൂതന ആശയങ്ങളെ എങ്ങനെയാണ് ആദരിക്കുന്നതെന്ന് വിശദീകരിച്ചു. വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്കും തിരക്കഥാകൃത്തുക്കൾക്കും മാർഗ്ഗനിർദ്ദേശവും തൊഴിൽപരമായ അവസരങ്ങളും നൽകുന്ന അക്കാദമിയുടെ ആഗോള പ്രതിഭാ വികസന പദ്ധതികളെയും അവർ പരിചയപ്പെടുത്തി. സ്റ്റുഡൻ്റ് അക്കാദമി അവാർഡ്സ് , തിരക്കഥാ രചനയ്ക്കുള്ള നിക്കോൾ ഫെലോഷിപ്പ്, വനിതകൾക്കായുള്ള അക്കാദമി ഗോൾഡ് ഫെലോഷിപ്പ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.

സിനിമകളുടെ യോഗ്യത, അന്താരാഷ്ട്ര എൻട്രികൾ, ചലച്ചിത്രമേളകൾ വഴിയുള്ള യോഗ്യതാ മാർഗ്ഗങ്ങൾ, സാങ്കേതിക നിബന്ധനകൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് നതാലി വേഡ് മറുപടി നൽകി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ബന്ധപ്പെടാൻ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിച്ച അവർ, സിനിമ സമർപ്പിക്കുന്ന നടപടിക്രമങ്ങളിൽ അക്കാദമിയുടെ പ്രതിനിധികൾക്കും പ്രാദേശിക ബന്ധങ്ങൾക്കും സഹായകരമാകാൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് തൻ്റെ മാസ്റ്റർക്ലാസ് അവസാനിപ്പിച്ചത്.
 
ചടങ്ങിൽ ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗൊവാരിക്കർ നതാലി വേഡിനെ ആദരിച്ചു.
 
IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342297
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026