57th International Film Festival of India 2026
20 – 28 Nov 2026

സിനിമാഹ്ലാദങ്ങളുടെ ആഘോഷം: ഗോവയുടെ സാംസ്കാരിക വൈവിധ്യം വീഥികളിൽ പടർത്തി ഐ.എഫ്.എഫ്.ഐ പരേഡ്



‘സ്വയംപര്യാപ്ത ഇന്ത്യ’ എന്ന കാഴ്ചപ്പാടിനോടുള്ള ഗോവയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്

പോസ്റ്റഡ് ഓണ്‍: 25 NOV 2026 9:06PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341682Views: 3

57-ാം ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFI) ആഘോഷങ്ങൾ സിനിമാതിയറ്ററുകൾക്കും മേളയുടെ വേദികൾക്കും പുറത്തേക്കു വ്യാപിപ്പിച്ച്, ‘സിനിമാഹ്ലാദങ്ങളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വർണാഭമായ ഐ.എഫ്.എഫ്.ഐ പരേഡ് ഇന്നു പനാജിയിലെ വീഥിയോരങ്ങളെ ഗോവയുടെ കലാ-സാംസ്കാരിക പൈതൃകത്തിന്റെ മനോഹരമായ പ്രദർശനവേദിയാക്കി മാറ്റി. എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) പരിസരത്തുനിന്ന് ആരംഭിച്ച പരേഡ് കലാ അക്കാദമിയിലേക്കു നീങ്ങി. വർണാഭമായ നിശ്ചലദൃശ്യങ്ങൾ, പരമ്പരാഗത കരകൗശലവിദ്യകൾ, നാടൻ കലാപ്രകടനങ്ങൾ, ആവേശകരമായ ജനപങ്കാളിത്തം എന്നിവ പരേഡിനു മാറ്റുകൂട്ടി.

ഗോവയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളുടെ ദൃശ്യവിരുന്നായിരുന്ന പരേഡിൽ സംസ്ഥാനത്തെ കാർണിവൽ, ഷിഗ്മോ ഉത്സവങ്ങളിലെ പുരസ്കാരങ്ങൾ നേടിയ നിശ്ചലദൃശ്യങ്ങൾക്കൊപ്പം ആകർഷകമായ നാടോടി നൃത്തപ്രകടനങ്ങളും അരങ്ങേറി. ഗോവയുടെ ഉത്സവാന്തരീക്ഷവും സിനിമയുടെ സാർവത്രിക ആകർഷണീയതയും സമന്വയിപ്പിച്ച ഘോഷയാത്ര, സന്ദർശകർക്കും പ്രതിനിധികൾക്കും നാട്ടുകാർക്കും സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യം അടുത്തറിയാനുള്ള സവിശേഷ അവസരമായി. ഐ.എഫ്.എഫ്.ഐയുടെ ‘അതിരുകൾക്കതീതമായ കഥകൾ’ എന്ന പ്രമേയത്തിന്റെ അന്തഃസത്തയും പരേഡ് പ്രതിഫലിപ്പിച്ചു. കലയും സാംസ്കാരികാവിഷ്കാരങ്ങളും ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും അതിരുകൾ മറികടക്കുന്നതെങ്ങനെയെന്ന് ഇതു വ്യക്തമാക്കുകയും ചെയ്തു.

പരേഡ് ഉദ്ഘാടനം ചെയ്ത ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, വിശിഷ്ടാതിഥികളെയും കലാകാരന്മാരെയും സന്ദർശകരെയും ചലച്ചിത്രമേളയിലേക്കു സ്വാഗതം ചെയ്തു. സ്വയംപര്യാപ്ത ഇന്ത്യ എന്ന കാഴ്ചപ്പാടിനോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു. പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെയും സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത വളർത്തുന്നതിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ‘ആകാശ് കന്ദിൽ’ (പരമ്പരാഗത അലങ്കാര തൂക്കുവിളക്ക്) മത്സരത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, പരമ്പരാഗത രീതിയിൽ കൈകൊണ്ടു നിർമിച്ച വിളക്കുകളിലൂടെ സർഗാത്മകത പ്രകടിപ്പിക്കുന്നതിൽ ഗോവൻ ജനത കാഴ്ചവച്ച ആവേശകരമായ പങ്കാളിത്തത്തെ അഭിനന്ദിച്ചു. ഇത്തരം സംരംഭങ്ങൾ കലാപരമായ ആവിഷ്കാരങ്ങളെ ആഘോഷിക്കുന്നതിനൊപ്പം സാമൂഹ്യപങ്കാളിത്തം ശക്തിപ്പെടുത്തുകയും പഴക്കമേറിയ പാരമ്പര്യങ്ങൾ നിലനിർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ.എഫ്.എഫ്.ഐയുടെ ‘അതിരുകൾക്കതീതമായ കഥകൾ’ എന്ന പ്രമേയം ഗോവയുടെ പരമ്പരാഗത നിശ്ചലദൃശ്യഘോഷയാത്രകളിലും നാടോടി കലാപ്രകടനങ്ങളിലും സ്വാഭാവികമായി പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയുടെ അതിരുകൾക്കപ്പുറം സംസ്ഥാനത്തിന്റെ കലാപൈതൃകം ആസ്വദിക്കാൻ ഇത്തരം സാംസ്കാരിക ആവിഷ്കാരങ്ങൾ സന്ദർശകർക്ക് അവസരമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരേഡിൽ പങ്കെടുത്ത കലാകാരരെയും സംഘാടകരെയും അഭിനന്ദിച്ച മുഖ്യമന്ത്രി, ഐ.എഫ്.എഫ്.ഐയുടെ നിലവിലെ പതിപ്പ് ഏറ്റവും വിജയകരമായ പതിപ്പുകളിലൊന്നാണെന്നു വിശേഷിപ്പിച്ചു. ഗോവ സർക്കാരിനുവേണ്ടി സന്ദർശകരെ അദ്ദേഹം ഊഷ്മളമായി സ്വാഗതം ചെയ്തു.

 

ചടങ്ങിൽ സംസാരിച്ച എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) വൈസ് ചെയർപേഴ്സൺ ശ്രീമതി ഡെലീല എം. ലോബോ, ‘ആകാശ് കന്ദിൽ’ മത്സരത്തെക്കുറിച്ചു വിശദീകരിച്ചു. മയിലിനെ പ്രമേയമാക്കി സംഘടിപ്പിച്ച ഈ വർഷത്തെ മത്സരത്തിൽ 350-ലധികം എൻട്രികൾ ലഭിച്ചതായി അവർ അറിയിച്ചു. പങ്കെടുത്തവരുടെ സർഗാത്മകതയെയും കരകൗശലമികവിനെയും അഭിനന്ദിച്ച അവർ, പുരസ്കാരങ്ങൾ നേടിയ കാർണിവൽ നിശ്ചലദൃശ്യങ്ങളും വർണാഭമായ നാടോടി കലാപ്രകടനങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക പരേഡിനെക്കുറിച്ചും പരാമർശിച്ചു. ഗോവയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അടുത്തറിയാനും ചലച്ചിത്രമേള ഒരുക്കുന്ന വൈവിധ്യമാർന്ന സിനിമാനുഭവങ്ങൾ ആസ്വദിക്കാനും സന്ദർശകരോടും സിനിമാപ്രേമികളോടും അവർ അഭ്യർഥിച്ചു.

വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാർ, NFDC മാനേജിങ് ഡയറക്ടർ ശ്രീ ധീരജ് സിങ്, എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ദീപക് ബന്ദേക്കർ, പ്രശസ്ത ചലച്ചിത്ര വ്യക്തിത്വങ്ങളായ ശ്രീ അസീം ബജാജ്, ശ്രീ ആഷ്‌ലി


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341682
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026