പോസ്റ്റഡ് ഓണ്‍:
24 NOV 2026 6:07PM by PIB Thiruvananthpuram
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.
ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്ത ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിൽ തുടരുന്ന മുന്നേറ്റത്തിൽ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയും ജർമ്മനിയും ഈ വർഷം നയതന്ത്ര ബന്ധത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, പ്രതിരോധം, നൂതന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലീകരിക്കുന്നതിന് നിരവധി പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
പരസ്പര താല്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. ആഗോള സമാധാനവും സ്ഥിരതയും നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമവും പ്രോത്സാഹിപ്പിക്കുന്നതിനായി തുടർന്നും ഒരുമിച്ച് പ്രവർത്തിക്കാൻ അവർ ധാരണയായി. സമകാലിക ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ബഹുമുഖ വേദികളിലെ തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യവും നേതാക്കൾ എടുത്തുപറഞ്ഞു
***
SK