പോസ്റ്റഡ് ഓണ്‍:
24 NOV 2026 2:42PM by PIB Thiruvananthpuram
നൈപുണ്യ വികസനത്തിൽ രാജ്യം നൽകുന്ന വർദ്ധിച്ചുവരുന്ന പ്രാധാന്യവും, നൈപുണ്യ പരിശീലനത്തെ ഇഷ്ട തൊഴിൽ മാർഗമാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയും എടുത്തുകാട്ടുന്ന കേന്ദ്ര സഹമന്ത്രി ശ്രീ ജയന്ത് ചൗധരിയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
വരാനിരിക്കുന്ന വേൾഡ് സ്കിൽസ് ഏഷ്യ 2027, ഐ.ടി.ഐ-കൾ നവീകരിക്കുന്നതിനുള്ള പി.എം-സേതു പദ്ധതി, വ്യവസായ മേഖലയുമായി ബന്ധിപ്പിച്ചുള്ള പരിശീലനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവ ശ്രീ ചൗധരി എടുത്തുപറയുന്നു. നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ഉയർന്നുവരുന്ന അവസരങ്ങൾക്കായി ഈ സംരംഭങ്ങൾ യുവാക്കളെ എങ്ങനെ സജ്ജരാക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“ഇന്ത്യ അതിന്റെ നൈപുണ്യ വികസന യാത്രയെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്!
നൈപുണ്യ വികസനത്തിൽ രാജ്യം നൽകുന്ന വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും, നൈപുണ്യ പരിശീലനത്തെ പ്രിയപ്പെട്ട തൊഴിൽ മാർഗമാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കേന്ദ്ര സഹമന്ത്രി ശ്രീ ജയന്ത് ചൗധരി എഴുതുന്നു.
വരാനിരിക്കുന്ന വേൾഡ് സ്കിൽസ് ഏഷ്യ 2027, ഐ.ടി.ഐ-കൾ നവീകരിക്കുന്നതിനുള്ള പി.എം-സേതു പദ്ധതി, വ്യവസായ മേഖലയുമായി ബന്ധിപ്പിച്ചുള്ള പരിശീലനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവ അദ്ദേഹം എടുത്തുകാട്ടുന്നു. നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ഉയർന്നുവരുന്ന അവസരങ്ങൾക്കായി ഇത്തരം സംരംഭങ്ങൾ യുവാക്കളെ എങ്ങനെ സജ്ജരാക്കുന്നുവെന്നും അദ്ദേഹം വിശദമാക്കുന്നു.”
India is taking its skilling journey to the world stage! Union MoS Shri @jayantrld writes about the country's growing focus on skill development and the importance of making skilling a preferred career pathway. He highlights the upcoming WorldSkills Asia 2027, the PM-SETU initiative to upgrade ITIs and efforts to strengthen industry-linked training. He also reflects on how these initiatives are preparing youth for emerging opportunities in the age of AI.
— PMO India (@PMOIndia) November 24, 2026
***
SK