പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
QRIOUS 3.0- കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം
പോസ്റ്റഡ് ഓണ്‍:
20 NOV 2026 3:56PM by PIB Thiruvananthpuram
ഓഡിറ്റ് വാരാചരണത്തിൻ്റെ ഭാഗമായി കേരളത്തിലെ അക്കൗണ്ടൻ്റ് ജനറലിൻ്റെ ഓഫീസ് കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം - 'QRIOUS 3.0' -സംഘടിപ്പിക്കുന്നു. 2026 നവംബർ 27 വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ തിരുവനന്തപുരം പാളയത്തുള്ള അയ്യങ്കാളി ഹാളിൽ വെച്ചാണ് മത്സരം. വിജയികൾക്ക് ആകെ 50,000 രൂപ സമ്മാനത്തുകയായി ലഭിക്കും. 2026 നവംബർ ഒന്നിന് 25 വയസ്സിൽ താഴെയുള്ളവരും, കേരളത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ, ബിരുദാനന്തര അല്ലെങ്കിൽ ഉന്നത പഠന കോഴ്സുകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഒരേ കോളേജിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്നതായിരിക്കണം ഓരോ ടീമും. ഒരു കോളേജിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാം. ക്വിസ് മത്സരം ഇംഗ്ലീഷിലായിരിക്കും. https://forms.gle/reg5Np2owYpPVvHa7 ന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം കൂടുതൽ വിവരങ്ങൾക്ക് 9061836880 എന്ന മൊബൈൽ നമ്പറിലോ, cagkeralaquiz[at]gmail[dot]com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ക്വിസ് ഏജൻസിയായ 'ക്യു ഫാക്ടറി' (Q Factory) ആണ് മത്സരം നയിക്കുന്നത്.
***
SK
( റിലീസ് ഐ.ഡി: 2339046)
സന്ദര്‍ശക കൗണ്ടര്‍ : 5