57th International Film Festival of India 2026
20 – 28 Nov 2026

കാഴ്ചകളിലൂടെ: 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി പനജിയിലെ വേദികളും വീഥികളും

പോസ്റ്റഡ് ഓണ്‍: 19 NOV 2026 6:41PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2338771Views: 4
പനജിയിലുടനീളം അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച്  57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ പൂര്‍ണസജ്ജമായിരിക്കുകയാണ് ഗോവ. 'അതിരുകളില്ലാത്ത കഥകള്‍' എന്ന മേളയുടെ പ്രമേയം ആഘോഷിക്കുന്ന തരത്തില്‍ ചലച്ചിത്രമേള നടക്കുന്ന ഇടങ്ങളിലും തലസ്ഥാന നഗരിയിലും പ്രമേയാധിഷ്ഠിത കലാസൃഷ്ടികള്‍, ഫിലിം റീല്‍ മാതൃകയില്‍ നടപ്പാതകള്‍, പങ്കെടുക്കുന്നവര്‍ക്കായി കിയോസ്‌കുകള്‍, അലങ്കാര കമാനങ്ങള്‍ എന്നിവയ്ക്ക് കലാകാരന്മാരും സംഘാടകരും അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി.


57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി ഗോവയുടെ തലസ്ഥാന നഗരം സിനിമയുടെയും സംസ്‌കാരത്തിന്റെയും വര്‍ണാഭമായ കേന്ദ്രമായി മാറിക്കഴിഞ്ഞു. ഇ.എസ്.ജി  സമുച്ചയം, കലാ അക്കാദമി, പനജിയിലെ സമീപ വീഥികള്‍ എന്നിവയുള്‍പ്പെടെ പ്രധാന വേദികളിലെല്ലാം ഇന്ത്യയുടെ സമ്പന്ന  ചലച്ചിത്ര പാരമ്പര്യം ആഘോഷിക്കുന്ന വിപുലമായ പ്രമേയാധിഷ്ഠിത കലാനിര്‍മിതികള്‍  ഒരുക്കിയിട്ടുണ്ട്.




57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയില്‍ മയൂര മാതൃകയില്‍ സജ്ജീകരിച്ച പ്രൗഢഗംഭീരമായ പ്രവേശന കമാനം.  


വര്‍ണാഭമായ ജ്യാമിതീയ രൂപങ്ങളുടെ പശ്ചാത്തലത്തില്‍ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുദ്ര ആലേഖനം ചെയ്ത പകല്‍വെളിച്ചത്തില്‍ തിളങ്ങുന്ന ആകര്‍ഷകമായ അലങ്കാര നിര്‍മിതി ഗോവയിലെ പനജിയില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.


ഗോവയിലെ പനജിയില്‍ മേളയുടെ വേദിയില്‍  57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും ഔദ്യോഗിക കമാനത്തിന് കീഴില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചലച്ചിത്ര പോസ്റ്ററുകള്‍ വൈവിധ്യമാര്‍ന്ന സിനിമകളെ ആഘോഷിക്കുന്നു.


മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഗോവയിലെ പനജിയില്‍ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കലാസൃഷ്ടിയും വര്‍ണാഭമായ അലങ്കാരങ്ങളും ഉപയോഗിച്ച് മോടിപിടിപ്പിച്ച ചത്വരത്തിന്റെ വിശാലദൃശ്യം.


ഗോവ പനജിയിലെ മേളയുടെ വേദിയില്‍ മരങ്ങള്‍ നിറഞ്ഞ നടപ്പാതയ്ക്ക് ഇരുവശവും 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക മുദ്ര പതിപ്പിച്ച, മേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി  പുതുതായി നിര്‍മ്മിച്ച രജിസ്‌ട്രേഷന്‍-വിവര വിനിമയ കിയോസ്‌കുകള്‍.


57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മേളയുടെ വേദിയിലെ സിനിമാ റീല്‍ മാതൃകയിലുള്ള ഭീമാകാരമായ നടപ്പാതയ്ക്കകത്ത് സംഘാടകര്‍ ചലച്ചിത്ര പോസ്റ്ററുകള്‍ സ്ഥാപിക്കുന്നു.


മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഗോവയിലെ പനജിയില്‍ അലങ്കരിച്ച ചത്വരത്തില്‍  സ്ഥാപിച്ചിരിക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കലാനിര്‍മിതി.


മനോഹരമായ മയില്‍പ്പീലി രൂപങ്ങളും മുകളില്‍  അലങ്കാര വിതാനങ്ങളും ഉപയോഗിച്ച് മോടിപിടിപ്പിച്ച പ്രൗഢഗംഭീരവും ദീപാലംകൃതവുമായ പ്രവേശന കമാനം മേളയില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളെയും സിനിമാപ്രേമികളെയും സ്വാഗതം ചെയ്യുന്നു.


57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി ഗോവയിലെ പനജിയിലെ മേളയുടെ വേദിയില്‍ ദീപാലംകൃതമായ പൈതൃക നിര്‍മിതികള്‍ക്കും പ്രകാശമാനമായ അലങ്കാര വിളക്കുകള്‍ക്കും നടുവില്‍ ചലച്ചിത്രമേളയുടെ പ്രശസ്തമായ സുവര്‍ണ മയൂര മുദ്രയോടുകൂടിയ തിളങ്ങുന്ന '57' കലാനിര്‍മിതി.


ഗോവയില്‍ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി അലങ്കാര വിളക്കുകളുടെ വിതാനങ്ങളും 57-ാമത് മേളയുടെ ഔദ്യോഗിക ബാനറുകളും പനജിയിലെ മരങ്ങള്‍ നിറഞ്ഞ വീഥികളെ ഉത്സവപ്രതീതിയിലാക്കുന്നു.
 

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ നഗരമൊരുങ്ങുമ്പോള്‍ വര്‍ണാഭമായ എല്‍.ഇ.ഡി വിളക്കുകളും മയൂര മാതൃകയിലുള്ള അലങ്കാര ബോര്‍ഡുകളും മണ്ഡോവി നദീതീരത്തെ പനജിയുടെ തെരുവുകളെ പ്രകാശപൂരിതമാക്കുന്നു.
 
***

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2338771
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026