പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
'ജടായു' ഇനി തപാൽ കവർ: പ്രത്യേക കവർ പ്രകാശനം നവംബർ 19-ന്
പോസ്റ്റഡ് ഓണ്‍:
18 NOV 2026 4:37PM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ കൊല്ലം ചടയമംഗലത്തെ ജടായു ശില്പത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് കൊല്ലം പോസ്റ്റൽ ഡിവിഷൻ പ്രത്യേക കവർ പുറത്തിറക്കുന്നു. 2026 നവംബർ 19-ന് രാവിലെ 10:30-ന് ചടയമംഗലത്തെ ജടായു എർത്ത്സ് സെന്ററിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ് ഐപിഒഎസ് പ്രത്യേക കവർ പ്രകാശനം ചെയ്യും. തപാൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
ജടായുവിന്റെ പെരുമ ദേശീയ-അന്തർദേശീയ തലങ്ങളിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല്ലം പോസ്റ്റൽ ഡിവിഷൻ പ്രത്യേക കവർ പുറത്തിറക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലും സാംസ്കാരിക പൈതൃകത്തിലും വാസ്തുവിദ്യാ രംഗത്തും ശ്രദ്ധേയമായ ഇടം നേടിയതാണ് ജടായു ശില്പം. ഈ സവിശേഷ സൃഷ്ടിയുടെ പ്രാധാന്യവും പെരുമയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രത്യേക കവറിലൂടെ തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്.
***
SK
( റിലീസ് ഐ.ഡി: 2337936)
സന്ദര്‍ശക കൗണ്ടര്‍ : 14