പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടർ നാളെ (നവംബർ 18) പ്രവർത്തനം ആരംഭിക്കും

പോസ്റ്റഡ് ഓണ്‍: 17 NOV 2026 5:00PM by PIB Thiruvananthpuram

ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യാ പോസ്റ്റിൻ്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്സൽ ബുക്കിംഗ് സൗകര്യവും 2026 നവംബർ 18 ന് ഉച്ച കഴിഞ്ഞ് 03.00 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ. കെ. ജയകുമാർ ഉ​ദ്ഘാടനം ചെയ്യും. 

സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാർസലായി രാജ്യത്തെവിടെയും അയക്കാൻ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്‌പീഡ് പോസ്റ്റ് പാർസലായി ബുക്ക് ചെയ്യാം. തീർത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി, ആവശ്യമായ അളവിൽ പ്രസാദവും അരവണയും ബുക്ക് ചെയ്ത് സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഈ സംവിധാനം ഭക്തർക്ക് സഹായകരമാകും.

-SK-


( റിലീസ് ഐ.ഡി: 2337502) സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക: English