പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജാർഖണ്ഡ് സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 15 NOV 2026 3:02PM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനത്തിൽ ജാർഖണ്ഡിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു


ഗോത്രവർഗ്ഗ അഭിമാനത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രകൃതിസമ്പത്തിന്റെയും സവിശേഷമായ സംഗമഭൂമിയാണ് ജാർഖണ്ഡ് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവിടുത്തെ ഇടതൂർന്ന വനങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും ചരിത്രസ്മാരകങ്ങളും സംസ്ഥാനത്തിന്റെ തനതായ സ്വത്വത്തെ സമ്പന്നമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഭഗവാൻ ബിർസ മുണ്ടയുടെ വീരഗാഥകളിൽ നിന്നും ത്യാഗനിർഭരമായ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇവിടുത്തെ പാരമ്പര്യങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ധാതുക്കൾ, ഊർജ്ജം എന്നിവ മുതൽ കരകൗശല വസ്തുക്കൾ, വിനോദസഞ്ചാരം എന്നിവ വരെയുള്ള മേഖലകളിൽ സംസ്ഥാനത്തിനുള്ള അനന്ത സാധ്യതകൾ എടുത്തുപറഞ്ഞ അദ്ദേഹം, കഠിനാധ്വാനികളും പ്രതിഭാധനരുമായ പൗരന്മാരുടെ നിശ്ചയദാർഢ്യത്തിന്റെയും കഴിവിന്റെയും ബലത്തിൽ ജാർഖണ്ഡ് വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ഏവർക്കും സന്തോഷവും സമൃദ്ധിയും നേരുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"झारखंड के सभी भाई-बहनों को राज्य के स्थापना दिवस की हार्दिक शुभकामनाएं!

हमारा यह प्रदेश जनजातीय गौरव, सांस्कृतिक विविधता और प्राकृतिक संपदा का अनूठा संगम है। यहां के घने वन, मनोरम जलप्रपात और ऐतिहासिक स्थल इसकी विशिष्ट पहचान को समृद्ध करते हैं।

भगवान बिरसा मुंडा जी की वीरता और बलिदान की गाथाओं से यहां की परंपराओं को निरंतर प्रेरणा मिलती रही है।

खनिज और ऊर्जा से लेकर हस्तशिल्प और पर्यटन तक इस राज्य में अपार संभावनाएं हैं।

मुझे विश्वास है कि यहां के मेरे मेहनती और प्रतिभाशाली परिवारजनों के संकल्प और सामर्थ्य के बल पर यह प्रदेश विकास की नई ऊंचाइयों को छुएगा।

मेरी कामना है कि यह विशेष अवसर यहां के सभी लोगों के जीवन में सुख-समृद्धि और खुशहाली लेकर आए।"
 

 

-NK-

( റിലീസ് ഐ.ഡി: 2336541) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati