പോസ്റ്റഡ് ഓണ്‍:
14 NOV 2026 9:55PM by PIB Thiruvananthpuram
പഞ്ചാബിലെ തരൻ താരനിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേർന്ന പ്രധാനമന്ത്രി ഹൃദയംഗമമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“പഞ്ചാബിലെ തരൻ താരനിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ച വിവരം അറിഞ്ഞതിൽ ദുഃഖമുണ്ട്. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി @narendramodi.”
****
-SK-