|
ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്
കാൻസർ ചികിത്സ മരുന്നുകളുടെ പുതുക്കിയ വില നവംബർ 9 മുതൽ പ്രാബല്യത്തിൽ
പോസ്റ്റഡ് ഓണ്‍:
07 NOV 2026 3:51PM by PIB Thiruvananthpuram
കേന്ദ്ര രാസ വള മന്ത്രാലയത്തിൻ്റെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ.പി.പി.എ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) ഒക്ടോബർ 17, 2026-ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 137 കാൻസർ ചികിത്സ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയുടെ വ്യാപാര ലാഭവിഹിതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഈ മരുന്നുകളുടെ പുതുക്കിയ വിലകൾ 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ, 76 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, 121 മരുന്നുകൾ ഉൾപ്പെടെ കാൻസർ ചികിത്സയ്ക്കുള്ള 1,225 ഔഷധക്കൂട്ടുകളുടെ പുതുക്കിയ എം.ആർ.പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാൻസർ ചികിത്സ മരുന്നുകളുടെ 1,031 ഔഷധക്കൂട്ടുകളുടെ എം.ആർ.പിയാണ് കുറച്ചത്. ഇതിൽ 600 ബ്രാൻഡുകൾ 50 ശതമാനത്തിലധികം വിലക്കുറവ് വരുത്തി; ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ്. കൂടാതെ, 137 കാൻസർ മരുന്നുകളിൽ 10–15 മരുന്നുകൾ ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, ഈ മരുന്നുകൾ ഇന്ത്യയിൽ പുറത്തിറക്കുമ്പോൾ അവയ്ക്കും വ്യാപാര മാർജിൻ ക്രമീകരണം ബാധകമായിരിക്കും.
2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരുന്ന വിലക്കുറവിൻ്റെ ഫലമായി, ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 3,502.31 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
പുതുക്കിയ വിലയിലുള്ള പ്രധാന കാൻസർ ചികിത്സ മരുന്ന് ബ്രാൻഡുകളുടെ പട്ടിക
|
Formulation
|
Brand Name
|
Company Name
|
Old MRP (₹)
|
Revised MRP (₹)
|
|
Bevacizumab 100 MG Injection: Used for Lung, Colon, Ovary and Cervical Cancer
|
Bryxta
|
Zydus Lifesciences Limited
|
25,995.00
|
3,318.00
|
|
BevaciRel
|
Reliance Life Sciences Private Limited
|
24,079.00
|
3,985.00
|
|
CIZUMAB
|
HETERO HEALTHCARE LTD
|
15,658.00
|
3,103.00
|
|
Versavo
|
Dr. Reddys Laboratories Limited
|
7,686.00
|
3,504.23
|
|
Denosumab 60 MG Injection: Used for breast and prostate cancer (prevents bone loss)
|
DenOsteoRel
|
Reliance Life Sciences Private Limited
|
24,955.00
|
6,240.00
|
|
Debrumab
|
RPG LIFE SCIENCES LTD
|
22,031.25
|
5,941.00
|
|
Denoclast
|
Zydus Lifesciences Limited
|
19,687.50
|
7,334.84
|
|
ROZEL
|
INTAS PHARMACEUTICALS LTD
|
15,458.40
|
6,825.50
|
|
Abiraterone acetate 250 MG Tablet: Used for Prostate Cancer
|
ABIRONE
|
ARVINCARE PHARMA PVT LTD
|
41,250.00
|
3,218.23
|
|
ABIRAT
|
Khandelwal Laboratories Private Limited
|
36,088.81
|
4,064.48
|
|
AHABIR
|
HETERO HEALTHCARE LTD
|
33,876.50
|
4,925.00
|
|
Abirapro
|
Glenmark Pharmaceuticals Ltd.
|
28,744.00
|
5,768.00
|
|
Pegfilgrastim 6 MG Injection: To prevent neutropenia in cancer patients
|
PEG FILTERO
|
HETERO HEALTHCARE LTD
|
9,093.00
|
1,631.00
|
|
Peg-ReliGrast
|
Reliance Life Sciences Private Limited
|
5,331.00
|
1,258.00
|
|
Pegex
|
Gennova Biopharmaceuticals Ltd.
|
6,270.45
|
1,527.78
|
|
Peg Frastim
|
RPG LIFE SCIENCES LTD
|
6,660.85
|
1,807.00
|
|
Azacitidine 100 MG Injection: Used for Blood Cancer
|
AzatiRel
|
Reliance Life Sciences Private Limited
|
7,790.00
|
1,397.00
|
|
AZADINE
|
INTAS PHARMACEUTICALS LTD
|
5,964.70
|
1,199.50
|
|
Azacytin
|
Dr. Reddys Laboratories Limited
|
6,337.00
|
1,495.04
|
|
Azadual 100
|
MSN LABORATORIES PRIVATE LIMITED
|
4,852.03
|
1,207.80
|
|
Enzalutamide 40 MG Capsule: Used for prostate cancer
|
ENZAPTOR 40
|
HALSTED PHARMA PVT LTD
|
20,625.00
|
2,475.60
|
|
XTIDE
|
ERIS LIFESCIENCES LIMITED
|
10,828.12
|
1,729.21
|
|
Enzuta
|
Emcure Pharmaceuticals Ltd.
|
20,667.00
|
4,157.65
|
|
ENZAMIDE
|
INTAS PHARMACEUTICALS LTD
|
10,781.25
|
3,536.50
|
|
Fulvestrant 250 mg Injection: Used for breast cancer
|
FASNORM
|
ERIS LIFESCIENCES LIMITED
|
30,421.87
|
3,671.73
|
|
FULZOS
|
HETERO HEALTHCARE LTD
|
16,500.00
|
3,215.00
|
|
Fulvira
|
Emcure Pharmaceuticals Ltd.
|
16,694.95
|
3,900.41
|
|
FISTENT INJ
|
Adley Formulations Pvt.Ltd
|
22,600.00
|
6,031.50
|
|
Palbociclib 125 MG Capsule: Used for breast cancer
|
Palbopro
|
RPG LIFE SCIENCES LTD
|
40,421.33
|
2,720.00
|
|
PALBOMED
|
Medicamen Biotech Limited
|
13,500.00
|
2,302.00
|
|
PICLIB
|
HETERO HEALTHCARE LTD
|
7,801.50
|
2,058.00
|
|
Palborest 125
|
MSN LABORATORIES PRIVATE LIMITED
|
2,246.00
|
791.80
|
|
Pemetrexed 500 MG Vial: Used for lung cancer
|
ReliTrexed
|
Reliance Life Sciences Private Limited
|
9,977.00
|
1,113.00
|
|
PEMETOMED
|
Medicamen Biotech Limited
|
5,062.00
|
940.00
|
|
ADPEM 500
|
Adley Formulations Pvt.Ltd
|
5,499.00
|
1,035.05
|
|
Pemgem
|
Dr. Reddys Laboratories Limited
|
7,032.00
|
3,408.64
|
|
Pertuzumab 420 MG Injection: Used for breast cancer
|
LUPIHER 2
|
Lupin Limited
|
83,520.00
|
37,358.35
|
|
Womab
|
Dr. Reddys Laboratories Limited
|
74,992.50
|
53,708.19
|
കാൻസർ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ താങ്ങാനാകുന്ന വിലയും ലഭ്യതയും മെച്ചപ്പെടുത്തുന്നതിനായി ഗവണ്മെൻ്റ് തുടർച്ചയായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായുള്ള പ്രധാന ചുവടുവയ്പാണ് ഷെഡ്യൂൾ ചെയ്യാത്ത കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ ക്രമീകരണം.
2026 ഒക്ടോബർ 17-ലെ SO 5690 (ഇ) വിജ്ഞാപനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തിൽ തുടരും. എന്നിരുന്നാലും, മരുന്ന് (വില നിയന്ത്രണ) ഉത്തരവ്, 2013-ലെ ഖണ്ഡിക 20(1)-ലെ വ്യവസ്ഥകൾക്ക് അനുസൃതമായി, നിർമ്മാതാക്കൾക്ക് പ്രതിവർഷ വിലവർധന അനുവദനീയമാണ്. ഇത്തരത്തിൽ പരമാവധി അനുവദനീയമായ 30 ശതമാനം വ്യാപാര ലാഭം വരെ നിബന്ധനകൾക്ക് വിധേയമായി വർദ്ധിപ്പിക്കാവുന്നതാണ്.
ഓരോ ചില്ലറ വില്പനക്കാരനും, ഡീലറും, ആശുപത്രിയും സ്ഥാപനവും കാൻസർ ചികിത്സമരുന്നുകളുടെ പുതുക്കിയ എം.ആർ.പി പട്ടിക അവരുടെ വെബ്സൈറ്റുകളിലും സ്ഥാപന പരിസരങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. എൻ.പി.പി.എ വിജ്ഞാപനം അനുസരിച്ച്, നിർമ്മാതാക്കൾ, ഡീലർമാർ, ആശുപത്രികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവർ വില നിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർമാർ നിരീക്ഷിക്കും.
ഉപഭോക്താക്കൾക്ക് Pharma Sahi Daam മൊബൈൽ ആപ്ലിക്കേഷൻ വഴിയും എൻ.പി.പി.എ വെബ്സൈറ്റ് (www.nppa.gov.in) വഴിയും ബാധകമായ വിലകൾ പരിശോധിക്കാം. പുതുക്കിയ വില നടപ്പാക്കാതിരിക്കുകയോ അതിൽ ലംഘനമോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും കഴിയും.
പരാതികൾ താഴെപ്പറയുന്ന മാർഗങ്ങളിലൂടെ സമർപ്പിക്കാം:
Email: monitoring-nppa[at]gov[dot]in
Helpline: 1800-11-1255
Post: Deputy Director, Monitoring, NPPA, 3rd Floor, YMCA Cultural Centre Building, 1 Jai Singh Marg, New Delhi – 110001.
****
( റിലീസ് ഐ.ഡി: 2333975)
|