ഡിജിറ്റൽ സുരക്ഷ, സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണം, ടെലികോം സാക്ഷരത, ടെലികോം സേവനങ്ങളുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സഞ്ചാർ മിത്രകളെയും ഫാക്കൽറ്റി നോഡൽ ഓഫീസർമാരെയും ആദരിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT), കേരള ലൈസൻസ്ഡ് സർവീസ് ഏരിയ (LSA), 2026 നവംബർ 5-ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (NIT Calicut) ചാണക്യ ഹാളിൽ സഞ്ചാർ മിത്ര അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

2025-26 അധ്യയന വർഷത്തിൽ കേരളത്തിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 105 വിദ്യാർത്ഥികൾ സഞ്ചാർ മിത്ര പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു. സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ തടയൽ, സഞ്ചാർ സാഥി പോർട്ടലിൻ്റെ ഉപയോഗവും പ്രയോജനങ്ങളും, മൊബൈൽ സുരക്ഷ, മൊബൈൽ ടവറുകളുമായി ബന്ധപ്പെട്ട ഇ.എം.എഫ്. ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ ശിൽപ്പശാലകൾ, വെബിനാറുകൾ, പോസ്റ്റർ പ്രചാരണങ്ങൾ, സോഷ്യൽ മീഡിയ വീഡിയോകൾ, ക്യാമ്പസ് ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ സഞ്ചാർ മിത്രകൾ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എൻ.ഐ.ടി. കാലിക്കറ്റ്, എം.ഇ.എസ്. കോളേജ് ഓഫ്എൻജിനീയറിങ്, കുറ്റിപ്പുറം, ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ്, വയനാട് എന്നീ സ്ഥാപനങ്ങളിലെ സഞ്ചാർ മിത്രകളെയും അവർക്ക് മാർഗ നിർദ്ദേശം നൽകിയ ഫാക്കൽറ്റി നോഡൽ ഓഫീസർമാരെയും ചടങ്ങിൽ ആദരിച്ചു.
കേരള എൽ.എസ്.എ. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ടെലികോം ശ്രീ. അജിത് കുമാർ എസ്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. എൻ.ഐ.ടി. കാലിക്കറ്റ് രജിസ്ട്രാർ ഡോ. സി. പെരിയസാമി, കേരള എൽ.എസ്.എ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നോളജി) ശ്രീ. തോമസ് വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.