പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള 2027 ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു.

പോസ്റ്റഡ് ഓണ്‍: 05 NOV 2026 4:55PM by PIB Thiruvananthpuram

2027 ലെ പൊതു അവധികൾ കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. 2026 നവംബർ മൂന്നിന് ചേർന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2027 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. 17 അവധികളും 48 നിയന്ത്രിത അവധികളുമാണുള്ളത്.

 

കേരളത്തിലെ കേന്ദ്ര ​ ഗവൺമെന്റ് ഓഫീസുകളിൽ 2027 വർഷത്തിൽ ബാധകമാകുന്ന പൊതു അവധികളുടെ ഔദ്യോഗിക പട്ടിക ചുവടെ :

 

ക്രമ നമ്പർ

വിശേഷ ദിവസം

തീയതി

ദിവസം

1.

## പൊങ്കൽ

ജനുവരി 15

വെള്ളി

2.

റിപ്പബ്ലിക് ദിനം

ജനുവരി 26

ചൊവ്വ

3.     

*ഇദുൽ ഫിത്തർ (റംസാൻ)                               

മാർച്ച് 10

ബുധൻ

4.

ദുഃഖവെള്ളി

മാർച്ച് 26

വെള്ളി

 

5.

## രാമനവമി

ഏപ്രിൽ 15

വ്യാഴം

 

6.

മഹാവീർ ജയന്തി

 

ഏപ്രിൽ 19

 

തിങ്കൾ

 

7.

*ഈദുൽ സുഹ (ബക്രീദ്)

 

മേയ് 17

തിങ്കൾ

 

 

8.

ബുദ്ധ പൂർണിമ

മേയ് 20

 

വ്യാഴം

 

9.

*മുഹറം

ജൂൺ 15

ചൊവ്വ

10.

*മിലാദ്-ഉൻ-നബി / ഇദ്-എ-മിലാദ് (പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം)

 

ഓഗസ്റ്റ് 14

 

ശനി

 

 

 

11.

സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15

ഞായർ

12.

മഹാത്മാ ഗാന്ധിയുടെ ജന്മദിനം

ഒക്ടോബർ 02

 

ശനി

 

13.

## ദസറ (മഹാനവമി)

ഒക്ടോബർ 08

 

വെള്ളി

 

14.

ദസറ (വിജയദശമി)

ഒക്ടോബർ 09

ശനി

15.

ദീപാവലി

ഒക്ടോബർ 29

 

വെള്ളി

 

16.

ഗുരു നാനാക്കിന്റെ ജന്മദിനം

നവംബർ 14

 

ഞായർ

 

17.

 

ക്രിസ്മസ്

 

ഡിസംബർ 25

 

ശനി

 

 

## 14 നിർബന്ധിത അവധി ദിവസങ്ങൾ ഒഴികെയുള്ള ഓപ്ഷണൽ അവധി ദിവസങ്ങളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്തത്.

*ചന്ദ്രനെ കാണുന്ന സമയത്തെ ആശ്രയിച്ച് മാറ്റത്തിന് വിധേയമാണ്.

 

 

ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 10), ഈദുൽ സുഹ (ബക്രീദ്) (മേയ് 17), മുഹറം (ജൂൺ 15), പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഓഗസ്റ്റ് 14) എന്നീ നാല് അവധി ദിനങ്ങൾ സംസ്ഥാന ​ ഗവൺമെന്റിൻ്റെ പട്ടികയിൽ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന ഗവൺമെന്റ് ഈ അവധി ദിവസങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ, മാറിയ തീയതി മാത്രമായിരിക്കും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കും പൊതു അവധിയായി കണക്കാക്കുക.

 

****

-NK-


( റിലീസ് ഐ.ഡി: 2333137) സന്ദര്‍ശക കൗണ്ടര്‍ : 45
ഈ റിലീസ് വായിക്കുക: English