രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കുരുക്ഷേത്രയിൽ സ്വാമി ശ്രദ്ധാനന്ദ് ജിയുടെ ബലിദാൻ ശതാബ്ദി സമാരോഹിൽ രാഷ്ട്രപതി പങ്കെടുത്തു

സ്വാമി ശ്രദ്ധാനന്ദ് ജിയുടെ ജീവിതയാത്രയും ആത്മത്യാഗവും ഏവർക്കും പ്രചോദനം: രാഷ്ട്രപതി ദ്രൗപദി മുർമു

പോസ്റ്റഡ് ഓണ്‍: 01 NOV 2026 6:10PM by PIB Thiruvananthpuram

 

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 നവംബർ 1) ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള ഗുരു കുലത്തിൽ സ്വാമി ശ്രദ്ധാനന്ദ് ജിയുടെ ബലിദാന ശതാബ്ദി ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, സ്വാമി ശ്രദ്ധാനന്ദ് ജിയുടെ നൂറാം രക്തസാക്ഷിത്വ വാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. മുൻഷിറാമിൽ നിന്ന് മഹാത്മാ മുൻഷിറാമിലേക്കും ഒടുവിൽ സ്വാമി ശ്രദ്ധാനന്ദ് ജിയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ   ജീവിതയാത്ര ഏറെ പ്രചോദനാത്മകമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

വേദങ്ങളുടെ പ്രചാരണത്തിനും സമൂഹത്തിൻ്റെ   സമഗ്രമായ ഉന്നമനത്തിനുമായാണ് സ്വാമി ശ്രദ്ധാനന്ദ് ജി തൻ്റെ   ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു.

 അദ്ദേഹത്തിൻ്റെ   ജീവിതയാത്രയും ത്യാഗവും നാം ഓരോരുത്തർക്കും എന്നും വിലപ്പെട്ട പ്രചോദന സ്രോതസ്സാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

സാമൂഹിക ഐക്യത്തിൻ്റെ   ശക്തനായ വക്താവായിരുന്ന സ്വാമി ശ്രദ്ധാനന്ദ് ജി,  ഡൽഹിയിലെ ജുമാ മസ്ജിദ് വേദിയിൽ  നടത്തിയ പ്രസംഗത്തിലൂടെ പരസ്പര സൗഹാർദ്ദത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും മഹത്തായ സന്ദേശമാണ് സമൂഹത്തിന് നൽകിയതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

 

തൊട്ടുകൂടായ്മയെ തുടച്ചുനീക്കുന്നതും ദളിത് വിഭാഗങ്ങളുടെ ഉന്നമനവുമാണ് രാജ്യ പുരോഗതിക്ക് ഏറ്റവും അനിവാര്യമായ ഘടകങ്ങളെന്ന് സ്വാമി ശ്രദ്ധാനന്ദ് ജി ഉറച്ച് വിശ്വസിച്ചിരുന്നതായി രാഷ്ട്രപതി പറഞ്ഞു. തൊട്ടുകൂടായ്മ എന്ന തിന്മ വൈദിക പാരമ്പര്യത്തിൻ്റെ   അടിസ്ഥാന തത്ത്വങ്ങൾക്ക്  പൂർണ്ണമായും എതിരാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ   നിലപാടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

 

സ്വാമി ശ്രദ്ധാനന്ദ് ജി ഗുരുകുല വിദ്യാഭ്യാസ രീതി പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതായി രാഷ്ട്രപതി പറഞ്ഞു. ഇത് ഇന്ത്യൻ  വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും നവോന്മേഷമാണ് പകർന്ന് നൽകിയത്.ആര്യസമാജ സ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതി മുന്നോട്ടുവെച്ച പുരാതന ആര്യൻ വിദ്യാഭ്യാസ സമ്പ്രദായം വീണ്ടെടുക്കുന്നതിനായി അദ്ദേഹം അശ്രാന്തപരിശ്രമം നടത്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

സ്വാമി ശ്രദ്ധാനന്ദ് ജിയുടെ പ്രചോദനാത്മകമായ ജീവിതം, വിദ്യാഭ്യാസ-സാമൂഹിക ദർശനങ്ങൾ, രാജ്യത്തിനായുള്ള സമർപ്പണവും ത്യാഗവും എന്നിവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുള്ള മികച്ച അവസരമാണ് അദ്ദേഹത്തിൻ്റെ   രക്തസാക്ഷിത്വ ശതാബ്ദി വർഷമെന്ന് രാഷ്ട്രപതി പറഞ്ഞു.

2047-ഓടെ 'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, ഭാരതത്തിൻ്റെ   സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ നാം അഭിമാനം കൊള്ളുന്നതിനോടൊപ്പം തന്നെ ആധുനിക അറിവ്, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം എന്നിവ സ്വായത്തമാക്കേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാമി ശ്രദ്ധാനന്ദ് ജിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ യുവാക്കൾ സുശിക്ഷിതവും സ്വയംപര്യാപ്തവും സൗഹാർദ്ദപൂർണ്ണവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു രാജ്യം കെട്ടിപ്പടുക്കാൻ സംഭാവന നൽകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.

 

 രാഷ്ട്രപതിയുടെ പൂർണ്ണമായ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

********


( റിലീസ് ഐ.ഡി: 2331329) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil