പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കൊച്ചിൻ പോർട്ട് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കുമുള്ള അറിയിപ്പ്
പോസ്റ്റഡ് ഓണ്‍:
30 OCT 2026 8:00PM by PIB Thiruvananthpuram
കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പെൻഷൻ/കുടുംബ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി, 2026-ലെ വാർഷിക മസ്റ്ററിംഗ് നടപടികൾ നവംബർ 1 ന് ആരംഭിക്കും. നവംബർ 30 നകം പൂർത്തിയാക്കണം. 'ജീവൻ പ്രമാൺ' പോർട്ടലിൽ 'സാംഗ്ഷനിങ് അതോറിറ്റി'- കൊച്ചിൻ പോർട്ട് അതോറിറ്റിയെന്ന് രേഖപ്പെടുത്തണം. പെൻഷൻ ബുക്ക്, ആധാർ കാർഡ്, മൊബൈൽ ഫോൺ, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി അക്ഷയ കേന്ദ്രം/ പോസ്റ്റ് ഓഫീസ്/ പെൻഷൻ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖ എന്നിവിടങ്ങളിൽ മസ്റ്ററിങ് നടത്താം. കൂടുതൽ വിവരങ്ങൾക്ക് 0484-2582619, 2582611 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
******
( റിലീസ് ഐ.ഡി: 2330628)
സന്ദര്‍ശക കൗണ്ടര്‍ : 15