റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം 1,265 സ്റ്റേഷൻ മാസ്റ്റർമാരെ റിക്രൂട്ട് ചെയ്യുന്നു.

പോസ്റ്റഡ് ഓണ്‍: 27 OCT 2026 5:45PM by PIB Thiruvananthpuram
ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് വൻ തൊഴിലവസരമൊരുക്കിക്കൊണ്ട് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. സെൻട്രലൈസ്ഡ് എംപ്ലോയ്മെൻ്റ്  നോട്ടീസ് (CEN No. 08/2026) പ്രകാരമാണ് റിക്രൂട്ട്‌മെൻ്റ്  നടപടികൾ ആരംഭിച്ചിരിക്കുന്നത്.
 
റെയിൽവേയുടെ പ്രവർത്തന മികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനൊപ്പം അർഹരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച കരിയർ അവസരങ്ങൾ നൽകുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
 
ഉദ്യോഗാർത്ഥികൾക്ക് ഏറെ ആശ്വാസം നൽകുന്ന മറ്റൊരു തീരുമാനവും റെയിൽവേ ബോർഡ് പ്രഖ്യാപിച്ചു. 2026 മുതൽ സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്‌മെൻ്റിനായി പ്രത്യേക വിജ്ഞാപനം മാത്രമായി പുറപ്പെടുവിക്കും.
 
ഈ പുതിയ രീതിയിലൂടെ യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ നടപടിക്രമങ്ങൾ, ഒഴിവുകളുടെ വിവരങ്ങൾ എന്നിവയെല്ലാം അടങ്ങിയ സമഗ്രമായ വിജ്ഞാപനം ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകമായി ലഭ്യമാകും.
 
സി.ഇ.എൻ. (CEN) 08/2026-ന് കീഴിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആർ.ആർ.ബി. (RRB) തിരിഞ്ഞുള്ള ഒഴിവുകളുടെ വിവരങ്ങൾ അനുസരിച്ച് വിവിധ റെയിൽവേ റിക്രൂട്ട്‌മെൻ്റ്  ബോർഡുകളിലും സോണുകളിലുമായി ആകെ 1,265 ഒഴിവുകളാണുള്ളത്. രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലുടനീളം ഈ കരിയർ അവസരങ്ങൾ വ്യാപിച്ചുകിടക്കുന്നതിനാൽ, യോഗ്യരായ ബിരുദധാരികൾക്ക് രാജ്യത്തിൻ്റെ   ഏത് ഭാഗത്തുമുള്ള തസ്തികകളിലേക്കും മത്സരിക്കാൻ സാധിക്കും.
ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്ന് ആരംഭിച്ചു കഴിഞ്ഞു; 2026 നവംബർ 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിന് മുൻപായി വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, ഒഴിവുകളുടെ വിതരണം, അപേക്ഷാ നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
 
ഉദ്യോഗാർത്ഥികൾക്ക് വിശദമായ റിക്രൂട്ട്‌മെൻ്റ്  വിജ്ഞാപനം, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ സിലബസ്, അപേക്ഷാ നിർദ്ദേശങ്ങൾ, ആർ.ആർ.ബി. (RRB) തിരിഞ്ഞുള്ള ഒഴിവുകളുടെ വിവരങ്ങൾ എന്നിവ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക ലിങ്കുകളിലൂടെ മനസ്സിലാക്കാവുന്നതാണ്:
• വിശദമായ വിജ്ഞാപനം — CEN No. 08/2026, സ്റ്റേഷൻ മാസ്റ്റർ: https://rrb.indianrailways.gov.in/-/image/1793016771817CEN_08_2026_StationMaster.pdf/examsDocuments
• ഔദ്യോഗിക റെയിൽവേ റിക്രൂട്ട്‌മെൻ്റ്  ബോർഡ് വെബ്‌സൈറ്റ്:   https://rrb.indianrailways.gov.in/
 
• ഓൺലൈൻ അപേക്ഷാ പോർട്ടൽ:  https://www.rrbapply.gov.in/
 
റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഉദ്യോഗാർത്ഥികൾ ആർ.ആർ.ബി.-യുടെ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാൻ ശ്രദ്ധിക്കുക
 
 
***

( റിലീസ് ഐ.ഡി: 2329175) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी