പോസ്റ്റഡ് ഓണ്‍:
26 OCT 2026 10:50AM by PIB Thiruvananthpuram
നാളികേര വികസന ബോർഡ് ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി “നാരിയാൽ കി ഖൂബിയാം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഹിന്ദി കവിത രചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചത്.
വിദ്യാത്ഥികൾക്കായുളള മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഐശ്വര്യ എൻ, പിഎം ശ്രീ കെവി നമ്പർ 2, നേവൽ ബേസ്, കൊച്ചി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അസ്മിൻ ഫൈസൽ, ടാലൻറ് പബ്ലിക് സ്കൂൾ, ആലുവ രണ്ടാം സ്ഥാനം കരസ്ഥമാക്കി. റോഹൻ ജോൺ തോമസ്, ചിന്മയ വിദ്യാലയം, തൃപ്പൂണിത്തുറ മൂന്നാം സ്ഥാനത്തിന് അർഹരായി.
ജൂനിയർ വിഭാഗത്തിൽ ദേവിക ധനേഷ്, ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ, കൊച്ചി ഒന്നാം സ്ഥാനത്തിനും, അദ്വിത് മാഹേശ്വരി, ചാർട്ടർ സ്കൂൾ, പുക്കാട്ടുപടി രണ്ടാം സ്ഥാനത്തിനും, വാസുദേവ് ഗോവിന്ദ് വി ഷേണായി, ഭവൻസ് വിദ്യാ മന്ദിർ, എളമക്കര മൂന്നാം സ്ഥാനത്തിനും അർഹരായി.
ഹിന്ദി അധ്യാപകരുടെ വിഭാഗത്തിൽ ദിവ്യ കെ.ഡി., ഭവൻസ് വിദ്യാ മന്ദിർ, എളമക്കര ഒന്നാം സ്ഥാനം നേടിയപ്പോൾ ജ്യോതിദേവി എ.എം., ഹെറിറ്റേജ് സ്കൂൾ, ആലുവ രണ്ടാം സ്ഥാനത്തിനും, ശ്രീ മുഷറഫ്, പിഎം ശ്രീ കെവി നമ്പർ 2, നേവൽ ബേസ്, കൊച്ചി മൂന്നാം സ്ഥാനത്തിനും അർഹരായി.
***