പോസ്റ്റഡ് ഓണ്‍:
23 OCT 2026 10:21PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F40/F41 ഇനത്തിൽ വെങ്കല മെഡൽ നേടിയ നവ്ദീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
കഴിഞ്ഞ പതിപ്പിൽ നാലാം സ്ഥാനത്തെത്തിയ നവ്ദീപ് ഇത്തവണ അതിനേക്കാൾ മികച്ച നേട്ടം കൈവരിച്ചത് ഈ വിജയത്തെ സവിശേഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടർന്നും മികവ് പുലർത്താനും ഇന്ത്യക്കു കൂടുതൽ അഭിമാനനേട്ടങ്ങൾ സമ്മാനിക്കാനും നവ്ദീപിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F40/F41 ഇനത്തിൽ വെങ്കല മെഡൽ നേടിയ നവ്ദീപിന് അഭിനന്ദനങ്ങൾ! കഴിഞ്ഞ പതിപ്പിൽ നാലാം സ്ഥാനത്തെത്തിയതിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഈ നേട്ടത്തെ സവിശേഷമാക്കുന്നു. തുടർന്നും മികവ് പുലർത്താനും ഇന്ത്യയ്ക്ക് കൂടുതൽ അഭിമാനനേട്ടങ്ങൾ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിയട്ടെ: പ്രധാനമന്ത്രി @narendramodi”
****
SK