പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കോഴിക്കോട് മേഖലാതല തപാൽ പെൻഷൻ അദാലത്ത്

പോസ്റ്റഡ് ഓണ്‍: 14 OCT 2026 2:23PM by PIB Thiruvananthpuram
മേഖലാതല പെൻഷൻ അദാലത്ത്  കോഴിക്കോട് പോസ്റ്റ്മാസ്റ്റർ ജനറൽ (നോർത്തേൺ റീജിയൻ) ഓഫീസിൽ വെച്ച്  13.01.2027 ന് നടക്കും.

അദാലത്തിലേക്കുള്ള പരാതികൾ 25.11.2026-ന് മുന്പായി ശ്രീ. മണികണ്ഠൻ കെ., അക്കൗണ്ട്സ് ഓഫീസർ,പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ്, വടക്കൻ മേഖല, കേരള സർക്കിൾ,കോഴിക്കോട് - 673011 എന്ന  വിലാസത്തിൽ എത്തിച്ചേരേണ്ടതാണ് .

പെൻഷൻ അദാലത്തിലേക്കുള്ള പരാതികൾ സാധാരണ തപാൽ വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ മാത്രമേ അയക്കാവൂ. സ്വകാര്യ കൊറിയർ സേവനങ്ങൾ വഴി അയക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല. കവറുകൾക്ക് മുകളിൽ   "Pension Adalat January 2027" (“പെൻഷൻ അദാലത്ത് ജനുവരി 2027”) എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

തപാൽ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം അല്ലെങ്കിൽ അവ തീർപ്പാക്കാതിരിക്കുന്നത് സംബന്ധിച്ച പരാതികൾ ഈ അദാലത്ത് കൈകാര്യം ചെയ്യുന്നു. കൂടാതെ റെയിൽവേയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റ് ഓഫീസുകൾ വഴി പെൻഷൻ, കുടുംബ പെൻഷൻ എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ  മാത്രമേ ഇതിൽ പരിഗണിക്കുകയുള്ളൂ.
                                                                      
പോസ്റ്റൽ ഡിവിഷൻ ഓഫീസുകൾ ഇതിനകം പരിഗണിച്ചിട്ടുള്ളതും, എന്നാൽ ഡിവിഷൻ തലത്തിൽ ലഭിച്ച മറുപടിയിൽ പെൻഷൻകാർക്ക് തൃപ്തിയില്ലാത്തതുമായ വിഷയങ്ങൾ മാത്രമേ റീജിയണൽ പെൻഷൻ അദാലത്തിൽ പരിഗണിക്കുകയുള്ളൂ. ഈ അദാലത്തിലേക്ക് നേരിട്ട് അയക്കുന്ന പുതിയ പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

പെൻഷൻകാരുടെ ആശ്രിതർക്കുള്ള അനുകമ്പാടിസ്ഥാനത്തിലുള്ള നിയമനം പോലുള്ള, പെൻഷനുമായി നേരിട്ട് ബന്ധമില്ലാത്ത പരാതികൾ പെൻഷൻ അദാലത്തിൽ പരിഗണിക്കുന്നതല്ല.

 

പ്രത്യേക ശ്രദ്ധയ്‌ക്ക്: നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്കായി, പെൻഷൻ അദാലത്ത് വീഡിയോ കോൺഫറൻസിംഗ് അല്ലെങ്കിൽ ടെലികോം/ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ വഴി നടത്തുന്നതാകയാൽ, പരാതിക്കാരൻ/പെൻഷണർ അവരുടെ നിലവിലെ താമസ വിലാസം, മൊബൈൽ നമ്പർ, അടുത്തുള്ള പോസ്റ്റ് ഓഫീസിന്റെ പേര് എന്നീ വിവരങ്ങൾ നിർബന്ധമായും  രേഖപ്പെടുത്തേണ്ടതാണ്.

 

*****


( റിലീസ് ഐ.ഡി: 2323177) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English