പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യയുടെ റബ്ബർ ഉല്പാദനത്തിലും ഉപഭോഗത്തിലും വർദ്ധനവ് : സ്വയംപര്യാപ്തത ലക്ഷ്യമിട്ട് റബ്ബർ ബോർഡ്
പോസ്റ്റഡ് ഓണ്‍:
07 OCT 2026 3:37PM by PIB Thiruvananthpuram
പ്രകൃതിദത്ത റബറിൻ്റെ ഉല്പാദനത്തിലും ഉപഭോഗത്തിലും രാജ്യത്ത് ശ്രദ്ധേയമായ വളർച്ചയുണ്ടായതായി റബ്ബർ ബോർഡ്. ഇന്ത്യ പ്രകൃതിദത്ത റബറിൻ്റെ ഉല്പാദനത്തിൽ ലോകത്ത് ആറാം സ്ഥാനത്തും, ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്തുമാണെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ എം. വസന്തഗേശൻ ഐആർഎസ് പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ അധ്യക്ഷതയിൽ കോട്ടയം റബ്ബർ ബോർഡിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024-25 ൽ 8,75,000 ടണ്ണായിരുന്ന ഉല്പാദനം 2025-26 സാമ്പത്തിക വർഷത്തിൽ 9,05,000 ടണ്ണായി വർദ്ധിച്ചു. 2024-25 ൽ ഇത് 14,10,000 ടണ്ണായിരുന്ന ഉപഭോഗം 2025-26 ഓടെ 14,27,000 ടണ്ണുമായി ഉയർന്നു. 47,123 കോടി രൂപയുടെ റബ്ബർ ഉല്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ബോർഡ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രകൃതിദത്ത റബ്ബർ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി 2026-27 വർഷത്തിൽ ₹367.52 കോടി വകയിരുത്തിയിട്ടുണ്ട്.
പ്രമുഖ ടയർ കമ്പനികളുടെ സാമ്പത്തിക സഹായത്തോടെയും വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിന്റെ പദ്ധതികളിലൂടെയും (₹6.54 കോടി) വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 2 ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷി വ്യാപിപ്പിച്ചു വരുന്നു. അസം, ത്രിപുര, മേഘാലയ, നാഗാലാൻഡ്, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായി 2.47 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 30,000 ഹെക്ടർ റബ്ബർ തോട്ടങ്ങൾ റീപ്ലാന്റ് ചെയ്യുന്നതിനായി കേരളം ഗവൺമെൻ്റിൻ്റെ 'കേര' (KERA) പദ്ധതിയുമായി സഹകരിക്കുന്നു.
_20261007154048_3116b9.jpeg)
ഇതിന് പുറമെ ബോർഡിൻ്റെ ഡിജിറ്റൽ ആധുനിക സംരംഭങ്ങൾ മേഖലയ്ക്ക് കരുത്തേകുന്നു. ടാപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്ന ഏജൻസികൾ, കർഷകർ, ടാപ്പിംഗ് തൊഴിലാളികൾ എന്നിവരെ തമ്മിൽ ബന്ധിപ്പിക്കുന്ന INR Konnect ഡിജിറ്റൽ പ്ലാറ്റ്‌ഫോം, റബ്ബർ വ്യാപാരത്തിനായുള്ള ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം mRube, യൂറോപ്യൻ യൂണിയന്റെ ഡിഫോറസ്റ്റേഷൻ റെഗുലേഷൻ (EUDR) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റബ്ബർ കയറ്റുമതി സുഗമമാക്കുന്നതിനുള്ള ജിയോലൊക്കേഷൻ, ട്രേസബിലിറ്റി സർട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോം ബിഎസ്എൻആർ, വിദേശ വിപണികളിൽ ഇന്ത്യൻ റബ്ബറിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക ബ്രാൻഡിംഗ് എന്നിവ ഇവയിൽ ചിലതാണ്. 2641 റബ്ബർ ഉൽപ്പാദക സംഘങ്ങൾ (RPS), 375 ഗ്രൂപ്പ് പ്രോസസിംഗ് സെന്ററുകൾ (GPC), 113 സ്വയംസഹായ സംഘങ്ങൾ, 73 ടാപ്പിംഗ് ഗ്രൂപ്പുകൾ, 17 വ്യാപാര/സംസ്കരണ കമ്പനികൾ എന്നിവയുടെ ശൃംഖല റബ്ബർ ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി ഐഐഎസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്ര ഗവണ്മെന്റ് സ്ഥാപന മേധാവികൾ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) ക്യാമ്പസും ഉദ്യോഗസ്ഥർ സന്ദർശിച്ചു.
***
SK
( റിലീസ് ഐ.ഡി: 2320124)
സന്ദര്‍ശക കൗണ്ടര്‍ : 53