പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

അരിപ്പൂച്ചെടിയിൽ നിന്ന് ഉപജീവനമാർഗ്ഗത്തിലേക്ക്: വയനാട്ടിലെ മുത്തങ്ങയിൽ ബയോചാർ പരിശീലനത്തിൽ 200-ലധികം പേർ പങ്കെടുക്കും

പോസ്റ്റഡ് ഓണ്‍: 05 OCT 2026 2:01PM by PIB Thiruvananthpuram
മൂന്ന് ബാച്ചുകളിലായി 150-ലധികം പ്രാദേശികവാസികൾക്കും, 50-ഓളം വനംവകുപ്പ് ജീവനക്കാർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, സമുദായ പ്രതിനിധികൾ എന്നിവർക്കും 2026 ഒക്ടോബർ 06 മുതൽ 09 വരെ പരിശീലനം നൽകും

Event banner: Capacity Building Programme on Biochar Production from Invasive Species and Livelihood Generation in Forest Landscapes, Kerala

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoEF&CC) പരിസ്ഥിതി അവബോധ, ശേഷി വികസന, ഉപജീവനനിർമാണ (EIACP) പരിപാടിയുടെ ഭാഗമായി, ന്യൂഡൽഹി ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയിലെ (WWF-India) ഇ.ഐ.എ.സി.പി പ്രോഗ്രാം സെന്റർ, 2026 ഒക്ടോബർ 06 മുതൽ 09 വരെ കേരളത്തിലെ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷനിൽ "അധിനിവേശ സസ്യവർഗ്ഗങ്ങളിൽ നിന്നുള്ള ബയോചാർ ഉൽപ്പാദനവും വനമേഖലകളിലെ ഉപജീവനമാർഗ്ഗ നിർമ്മാണവും" എന്ന വിഷയത്തിൽ ശേഷി വികസന പരിപാടി സംഘടിപ്പിക്കുന്നു. ഈ പരിപാടിയ്ക്ക് 
 
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പിന്തുണ നൽകുന്ന, ദി ഷോള ട്രസ്റ്റ്, വയനാട് വന്യജീവി സങ്കേതം, വൈൽഡ് കാർബൺ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ 200-ലധികം പേർ പങ്കെടുക്കും. 
• ടൈഗർ റിസർവുകൾ, വനംവകുപ്പ് പ്രദേശങ്ങൾ, സമീപഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്ന ഗോത്രവർഗ്ഗക്കാർ, വനത്തെ ആശ്രയിച്ചു ജീവിക്കുന്നവർ, പ്രാദേശിക ജനവിഭാഗങ്ങൾ, ചെറുകിട കർഷകർ എന്നിവരിൽ നിന്ന് 50-ലധികം പേർ വീതമുള്ള മൂന്ന് ബാച്ചുകളിലായി 150-ലധികം ട്രെയിനികൾ; കൂടാതെ
• വയനാട് വന്യജീവി സങ്കേതത്തിലെ ജീവനക്കാർ, കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ, പ്രാദേശിക സമുദായനേതാക്കൾ എന്നിവരുൾപ്പെടെ 50-ഓളം പേർ പങ്കെടുക്കും. ഇവർ ഫീൽഡ്തല പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ഈ രീതി അതത് പ്രദേശങ്ങളിൽ നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യും.
 
പശ്ചിമഘട്ടത്തിന്റെ വലിയൊരു ഭാഗത്ത് അരിപ്പൂച്ചെടി (Lantana camara) പോലുള്ള അധിനിവേശ സസ്യങ്ങൾ വ്യാപിച്ചിട്ടുണ്ട്. ഇത് പ്രാദേശിക സസ്യജാലങ്ങളെ നശിപ്പിക്കുകയും, വന്യജീവികൾക്കുള്ള തീറ്റ കുറയ്ക്കുകയും, കാട്ടുതീയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെട്ടിമാറ്റി ഉപേക്ഷിക്കുന്ന ഇത്തരം ജൈവപിണ്ഡത്തെ എങ്ങനെ ബയോചാർ ആയി മാറ്റാമെന്ന് ഈ പരിപാടി കാണിച്ചുതരും: മണ്ണിന്റെ പോഷകവും ജലസംഭരണ ശേഷിയും മെച്ചപ്പെടുത്തുന്നതും കർഷകർക്ക് ഉപയോഗിക്കാനും വിൽക്കാനും സാധിക്കുന്നതുമായ കാർബൺ സമ്പുഷ്ടമായ ഒരു വസ്തുവാണ് ബയോചാർ.
 
രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഓരോ ബാച്ചിലും ക്ലാസ് റൂം സെഷനുകളും ഫീൽഡ് പഠനവും ഉൾപ്പെടും. 
പങ്കെടുക്കുന്നവർക്ക് ഇനിപ്പറയുന്നവ മനസിലാക്കാനാവും :
• അധിനിവേശ സസ്യങ്ങളെ തിരിച്ചറിയാനും, കൊങ്ങിണിയും മറ്റ് അനുയോജ്യമായ ജൈവപിണ്ഡങ്ങളും സുസ്ഥിരമായി ശേഖരിക്കാനും;
• ജൈവപിണ്ഡം തയ്യാറാക്കാനും, കുറഞ്ഞ ചെലവിലുള്ള പിറ്റ് (കുഴി), ഡ്രം, കിൻ (ചൂള) രീതികൾ ഉപയോഗിച്ച് ബയോചാർ ഉത്പാദിപ്പിക്കാനും;
• ബയോചാർ സുരക്ഷിതമായി കൈകാര്യം ചെയ്യാനും, തണുപ്പിക്കാനും, ശേഖരിക്കാനും;
• കാർഷിക, അഗ്രോഫോറസ്ട്രി രീതികളിൽ ബയോചാർ ഉപയോഗിക്കാനും; കൂടാതെ
• പുറത്തുനിന്നുള്ള കാർഷിക അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കൽ, വരുമാന അവസരങ്ങൾ എന്നിവയുൾപ്പെടെയുള്ള പരിസ്ഥിതി-സാമ്പത്തിക നേട്ടങ്ങൾ വിലയിരുത്തൽ എന്നിവയ്ക്കും കഴിയും 
 
കടുവ സംരക്ഷണ പ്രദേശങ്ങൾ, വനംവകുപ്പ് പ്രദേശങ്ങൾ, വനത്തെ ആശ്രയിച്ചു ജീവിക്കുന്ന പ്രാദേശിക സമൂഹങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികൾക്കായി മൂന്ന് ബാച്ചുകളിലും വേവ്വേറെയായി ശ്രദ്ധ കേന്ദ്രീകരിക്കും. പ്രാദേശിക വനസാഹചര്യങ്ങൾ, ലഭ്യമായ ജൈവപിണ്ഡം, ഉപജീവന ആവശ്യങ്ങൾ എന്നിവയ്ക്കനുസരിച്ച് ഉള്ളടക്കം ക്രമീകരിക്കും.
 
ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയിലെ ഇ.ഐ.എ.സി.പി പ്രോഗ്രാം സെന്റർ കോർഡിനേറ്റർ ഡോ. ജി. അരീന്ദ്രൻ; ദി ഷോള ട്രസ്റ്റിലെ താർഷ് തേക്കേക്കര; വൈൽഡ് കാർബണിലെ ഡോ. സ്മിത എം.; കോയമ്പത്തൂരിലെ വെസ്റ്റേൺ ഘാട്ട്സ് നീലഗിരി ലാന്റ്സ്കേപ്പ് കമ്മ്യൂണിറ്റി കൺസെർവേഷൻ സീനിയർ കോർഡിനേറ്റർ ശ്രീമതി പി. മുല്ലൈ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. ഇ.ഐ.എ.സി.പി പ്രോഗ്രാം സെന്റർ , ദി ഷോള ട്രസ്റ്റ്, വയനാട് വന്യജീവി സങ്കേതം, വൈൽഡ് കാർബൺ എന്നിവയുടെ പ്രതിനിധികൾ ഇവരെ പിന്തുണയ്ക്കും.
 
"നമ്മുടെ വനങ്ങൾക്ക് നേരിടേണ്ടി വരുന്ന ഏറ്റവും നിശബ്ദമായ ഭീഷണികളിലൊന്നാണ് അധിനിവേശ സസ്യങ്ങൾ. വനഭൂമി പുനരുദ്ധാരണവും ഉപജീവനമാർഗ്ഗവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ, ഇത്തരം വനമേഖലകൾക്ക് സമീപം ജീവിക്കുന്ന ജനങ്ങൾക്ക് പ്രായോഗികവും കുറഞ്ഞ ചെലവിലുള്ളതുമായ നൈപുണ്യ ശേഷി ഈ പരിപാടി നൽകുന്നു," എന്ന് ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയിലെ ഇ.ഐ.എ.സി.പി പ്രോഗ്രാം സെന്റർ കോർഡിനേറ്റർ ഡോ. ജി. അരീന്ദ്രൻ പറഞ്ഞു.
 
ഇ.ഐ.എ.സി.പിയുടെയും കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ മിഷൻ ലൈഫിന്റെയും (Mission LiFE) ലക്ഷ്യങ്ങൾക്ക് അനുസൃതമായി വനഭൂമി പുനരുദ്ധാരണം, മണ്ണ് മെച്ചപ്പെടുത്തൽ, നൈപുണ്യ വികസനം, ജനപങ്കാളിത്തത്തോടെയുള്ള ഹരിത ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെ ഈ പരിപാടി പിന്തുണയ്ക്കുന്നു.
 
EIACP-യെ കുറിച്ച്:
 
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoEF&CC) പാരിസ്ഥിതിക അവബോധ, ശേഷിവികസന, ഉപജീവന നിർമാണ പരിപാടി (EIACP), ന്യൂഡൽഹിയിലെ ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയിലുള്ള ഇ.ഐ.എ.സി.പി പ്രോഗ്രാം സെന്റർ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രോഗ്രാം സെന്ററുകളുടെയും റിസോഴ്സ് പങ്കാളികളുടെയും ശൃംഖലയിലൂടെ പരിസ്ഥിതി വിജ്ഞാനവും നൈപുണ്യ ശേഷിയും ഹരിത ഉപജീവനമാർഗ്ഗങ്ങളും സൃഷ്ടിക്കുന്നു .
 
Event standee: Capacity Building Programme on Biochar Production from Invasive Species and Livelihood Generation in Forest Landscapes, Kerala
******

( റിലീസ് ഐ.ഡി: 2319082) സന്ദര്‍ശക കൗണ്ടര്‍ : 37
ഈ റിലീസ് വായിക്കുക: English