പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ രാഷ്ട്രപതി ശ്രീ റാം നാഥ് കോവിന്ദിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 OCT 2026 8:53AM by PIB Thiruvananthpuram

മുൻ രാഷ്ട്രപതി ശ്രീ റാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ജന്മദിനാശംസകൾ നേർന്നു.

ഇന്ത്യയുടെ വികസനം, ഭരണഘടനയിൽ നിഷ്കർഷിച്ചിട്ടുള്ള മൂല്യങ്ങൾ, ജനക്ഷേമം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ശ്രീ കോവിന്ദിന്റെ പൊതുജീവിതത്തിലെ നീണ്ട വർഷങ്ങളെ അടയാളപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ കോവിന്ദ് വളരെയധികം ആവേശത്തോടും ലാളിത്യത്തോടും കൂടിയാണ് രാജ്യത്തെ സേവിച്ചതെന്നും അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ജനങ്ങൾ അദ്ദേഹത്തെ ആദരിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

X-ൽ ശ്രീ മോദി കുറിച്ചു;

“മുൻ രാഷ്ട്രപതി ശ്രീ റാം നാഥ് കോവിന്ദ് ജിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ.

ഇന്ത്യയുടെ വികസനം, നമ്മുടെ ഭരണഘടനയിൽ നിഷ്കർഷിച്ചിട്ടുള്ള മൂല്യങ്ങൾ, ജനക്ഷേമം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ നീണ്ട വർഷങ്ങളെ അടയാളപ്പെടുത്തിയത്. അദ്ദേഹം വളരെയധികം ആവേശത്തോടും ലാളിത്യത്തോടും കൂടി രാജ്യത്തെ സേവിച്ചു, അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ജനങ്ങൾ അദ്ദേഹത്തെ ആദരിക്കുന്നു.

അദ്ദേഹത്തിന് ആയുരാരോഗ്യവും സന്തോഷവും ദീർഘായുസ്സും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

@ramnathkovind”

***

NK


( റിലീസ് ഐ.ഡി: 2317428) സന്ദര്‍ശക കൗണ്ടര്‍ : 7