പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഐഐടിയില്‍ എട്ടാമത് ഇന്‍ഡസ്ട്രി അക്കാഡമിയ കോണ്‍ക്ലേവ് 25, 26 ന്

പോസ്റ്റഡ് ഓണ്‍: 23 SEP 2026 12:40PM by PIB Thiruvananthpuram

അത്യാധുനിക സാങ്കേതികവിദ്യ രൂപപ്പെടുത്തുന്ന സ്ഥാപനങ്ങളും വിദഗ്ധരുമായി അക്കാദമിക-സാങ്കേതിക സഹകരണം വര്‍ധിപ്പിക്കുക ലക്ഷ്യമാക്കി പാലക്കാട് ഐഐടിയില്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഇന്‍ഡസ്ട്രി അക്കാഡമിയ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 25, 26 ദിവസങ്ങളിലായി നടക്കും. സെന്റര്‍ മാനുഫാക്ചറിങ് ടെക്‌നോളജി  ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നാഗഹനുമാന്യ മുഖ്യാതിഥിയാകും. അശോക് ലെയ്‌ലാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. കനകസഭാപതി സുബ്രഹ്മണ്യന്‍, ടി.സി.എസ് ചീഫ് സൈന്റിസ്റ്റ് ഡോ. ബി.പി ഗൗതം, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് & ഇൻ്റഗ്രേറ്റഡ് പ്രൊഡക്ട് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ, ഗ്ലോബല്‍ ഹെഡ് കൃഷ്ണ വെങ്കടേഷ്, ഐഐടി കാന്‍പൂര്‍ ഇലക്ടിക്കല്‍ എൻജിനീയറിംഗ് വിഭാഗം മേധാവിയും ചെയര്‍ പ്രൊഫസറുമായ ഡോ. യോഗേഷ് എസ്. ചൗഹാന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

സിൻജീൻ ഇന്റർനാഷണൽ ലിമിറ്റഡ്, ഓറിയ ബയോലാബ്സ്, എച്ച്.എസ്.ബി.സി, നെറ്റ്ഷ് ടെക്നോളജീസ്, ഫുജിറ്റ്സു, സി-ഡാക് (CDAC), ടാറ്റ സെമികണ്ടക്ടേഴ്സ്, സൈമ അനലിറ്റിക്സ്, ആർമർ സ്റ്റീൽ ബിൽഡിംഗ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എൽ ആൻഡ് ടി കൺസ്ട്രക്ഷൻ, ആർക്കാഡിസ്, സി.കെ ബിർള ഗ്രൂപ്പ്, ഹീറോ മോട്ടോ കോർപ്പ്, ത്രിവേണി എൻജിനീയറിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇബേ, ഹൈപ്പർബോട്ട്സ് ഇൻകോർപ്പ്, മാസ്റ്റർകാർഡ്, ശ്രാവതി എഐ പ്രൈവറ്റ് ലിമിറ്റഡ്, ബ്രിസ്റ്റോൾ മിയേഴ്സ് സ്ക്വിബ് തുടങ്ങിയ വിവിധ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പ്രമുഖ അക്കാദമിക-ഗവേഷണ സ്ഥാപനങ്ങളിലെ പ്രഗത്ഭരായ അധ്യാപകരും കോൺക്ലവിൻ്റെ ഭാഗമാകും. 

ഭാവിയുടെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന ഗവേഷണാശയങ്ങള്‍ രൂപപ്പെടുന്നതിനും വിജ്ഞാനകൈമാറ്റത്തിനും അക്കാദമിക മികവ് യാഥാര്‍ഥ്യങ്ങളുമായി സംയോജിക്കുകയും ചെയ്യുന്ന വേദിയായി കോണ്‍ക്ലേവ് മാറും. അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പാനല്‍ ചര്‍ച്ചകള്‍, സാങ്കേതിക സെഷനുകള്‍, വിദ്യാർത്ഥികളുടെ ഗവേഷണ പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാകും

****

( റിലീസ് ഐ.ഡി: 2313769) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English