പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഹിമാൻഷു ധില്ലനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പോസ്റ്റഡ് ഓണ്‍:
21 SEP 2026 7:26PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി മെഡൽ നേടിയ ഹിമാൻഷു ധില്ലനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി 'എക്‌സിൽ'- ഇങ്ങനെ കുറിച്ചു:
ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഹിമാൻഷു ധില്ലൻ നേടിയത് ഒരു അമൂല്യമായ വെള്ളി മെഡൽ ആണ്! സമ്മർദ്ദത്തിനിടയിലും അദ്ദേഹം പ്രകടിപ്പിച്ച ശാന്തതയും അതുല്യമായ കൃത്യതയും ശ്രദ്ധേയമായി. ഈ മികച്ച നേട്ടത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഇന്ത്യ അഭിമാനിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി.
-NK-
( റിലീസ് ഐ.ഡി: 2313225)
സന്ദര്‍ശക കൗണ്ടര്‍ : 7