പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) നിർബന്ധിത പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി 25,000 രൂപയായി ഉയർത്തി; സാമൂഹിക സുരക്ഷയും തൊഴിൽ മേഖലയുടെ ഔപചാരികവത്ക്കരണവും ശക്തിപ്പെടുത്തുന്നു
പോസ്റ്റഡ് ഓണ്‍:
18 SEP 2026 2:58PM by PIB Thiruvananthpuram
2026 സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരും വിധം, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) നിർബന്ധിത പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കൂടുതൽ തൊഴിലാളികളെ സാമൂഹിക സുരക്ഷാ പരിധിയിൽ കൊണ്ടുവരാൻ
ഇത് സഹായകമാകും. പുതിയ തീരുമാനത്തോടെ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന വലിയ വിഭാഗം ജീവനക്കാർക്ക് ഇനി ഇ.പി.എഫ്. (EPF), പെൻഷൻ (EPS), ഇൻഷുറൻസ് (EDLI) ആനുകൂല്യങ്ങൾ ലഭ്യമാകും.
പുതിയ തീരുമാനത്തിലൂടെ EPFO ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് കൂടുതൽ സുഗമമവും സൗകര്യപ്രദമാകും. EPF അംഗങ്ങൾക്ക് പ്രതിവർഷം 8.25% എന്ന അംഗീകൃത നിരക്കിൽ പലിശ ലഭിക്കുന്നതിനൊപ്പം, സ്വന്തം നിക്ഷേപത്തുകയുടെ 75% വരെ ഓൺലൈനായി പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. CITES സാങ്കേതികവിദ്യയുടെ സഹായത്തോടെ, 5 ലക്ഷം രൂപ വരെയുള്ള അർഹമായ ക്ലെയിമുകൾ ഇപ്പോൾ 3 പ്രവൃത്തിദിവസത്തിനുള്ളിൽ സ്വയം തീർപ്പാക്കപ്പെടുന്നു.
പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനൊപ്പം, 'പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന' (PMVBRY) മുഖേന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രോത്സാഹനം നൽകി വരുന്നു. അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അർഹരായ സ്ഥാപനങ്ങൾക്ക്, ഓരോ ജീവനക്കാരനും പ്രതിമാസം 3,000 രൂപ വരെ ആനുകൂല്യം ലഭിക്കും; ഉത്പാദനേതര മേഖലകളിൽ 2 വർഷത്തേക്കും ഉത്പാദന മേഖലകളിൽ 4 വർഷത്തേക്കുമാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇത് ഔപചാരിക തൊഴിൽ മേഖലയിലെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകും. എറണാകുളം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ, UAN ഫേസ് ഓതന്റിക്കേഷൻ ടെക്നോളജി (FAT), UMANG ആപ്പ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹിക സുരക്ഷാ സേവനങ്ങൾ സൗകര്യപ്രദമായി ലഭ്യമാക്കാൻ കൊച്ചി മേഖലാ
കാര്യാലയം (RO Kochi) പ്രവർത്തിക്കുന്നു. PMVBRY-യിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഔപചാരിക തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അർഹരായ സ്ഥാപനങ്ങളെയും തൊഴിലാളികളെയും നേരിട്ട് സമീപിക്കാനും മേഖലാ കാര്യാലയം സജീവമായി ഇടപെടുന്നു.
ഇലക്ട്രോണിക് ചലാൻ-കം-റിട്ടേണുകൾ (ECR) കൃത്യസമയത്ത് സമർപ്പിക്കുന്നതും, കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അധിക തൊഴിൽ നിലനിർത്തുന്നതും പുതിയ ജീവനക്കാർ നിർദ്ദിഷ്ട സാമ്പത്തിക സാക്ഷരതാ മൊഡ്യൂൾ പൂർത്തിയാക്കുന്നതും ഉൾപ്പെടെയുള്ള PMVBRY-യുടെ നിബന്ധനകൾ ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് പ്രോത്സാഹനമേകി വരുന്നു.
SKY
*****
( റിലീസ് ഐ.ഡി: 2311967)
സന്ദര്‍ശക കൗണ്ടര്‍ : 13