പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
28 JUL 2026 7:48AM by PIB Thiruvananthpuram
മനുഷ്യരാശിയുടെ ക്ഷേമം കുടികൊള്ളുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങൾ ഈ നീതിമാർഗ്ഗം ഉയർത്തിപ്പിടിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“लोकपालाश्च ते सर्वे वासवप्रमुखास्तथा। ऋतवः षट् च ते सर्वे मासाः संवत्सराः क्षपाः॥
दिनानि च मुहूर्ताश्च स्वस्ति कुर्वन्तु ते सदा। श्रुतिः स्मृतिश्च धर्मश्च पातु त्वां पुत्र सर्वतः॥”
പ്രകൃതിയോടും നീതിയോടും ഇണങ്ങി ജീവിക്കുന്ന ജീവിതമാണ് സന്തോഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ക്ഷേമത്തിന്റെയും അടിത്തറയെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു. അതിനാൽ, ദിക്പാലകരും ഇന്ദ്രലോക ദേവഗണങ്ങളും ആറ് ഋതുക്കളും എല്ലാ മാസങ്ങളും വർഷങ്ങളും രാവുകളും പകലുകളും ശുഭമുഹൂർത്തങ്ങളും എപ്പോഴും അനുഗ്രഹവും സമൃദ്ധിയും കൊണ്ടുവരട്ടെ. വേദങ്ങളും പവിത്രമായ പാരമ്പര്യങ്ങളും ധർമ്മവും എല്ലാവരെയും എല്ലാവിധത്തിലും എല്ലാക്കാലത്തും സംരക്ഷിക്കട്ടെ.
പ്രധാനമന്ത്രി X-ൽ കുറിച്ചു:
“प्रकृति के संरक्षण और सम्मान में ही मानवता का कल्याण निहित है। हमारी परंपरा भी हमें इसी धर्मसम्मत आचरण की प्रेरणा देती है।
लोकपालाश्च ते सर्वे वासवप्रमुखास्तथा। ऋतवः षट् च ते सर्वे मासाः संवत्सराः क्षपाः॥
दिनानि च मुहूर्ताश्च स्वस्ति कुर्वन्तु ते सदा। श्रुतिः स्मृतिश्च धर्मश्च पातु त्वां पुत्र सर्वतः॥”
***
NK
(रिलीज़ आईडी: 2290229)
आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada