പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നിർമ്മാണ പ്രവർത്തനത്തിൽ ഡിജിറ്റൽ പരിവർത്തനം കൊണ്ടുവരാൻ ഐഐടി പാലക്കാട്

ഭവന, നഗരകാര്യ മന്ത്രാലയവും കേന്ദ്ര പൊതുമരാമത്ത് വകുപ്പുമായി ധാരണ

प्रविष्टि तिथि: 03 JUL 2026 1:02PM by PIB Thiruvananthpuram

ഡിജിറ്റൽ നിർമ്മാണത്തിൽ പൊതുമേഖലാ എ.ഇ.സി(ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ) പ്രൊഫഷണലുകളെ നൈപുണ്യപ്പെടുത്തുന്നതിനായി പാലക്കാട് ഐഐടി ഭവന, നഗരകാര്യ മന്ത്രാലയവും (MoHUA) കേന്ദ്ര പൊതുമരാമത്ത് വകുപ്പുമായി (CPWD) ധാരണയായി. ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം), ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നിവയിൽ പരിശീലനം നൽകുന്നതിനായി നാഷണൽ സെന്റർ ഓഫ് എക്സലൻസ് (CoE) ആയി ഐഐടി പാലക്കാട് മാറും. പങ്കാളിത്തത്തിന്റെ ഭാഗമായി അഞ്ച് വർഷത്തെ സഹകരണത്തിലൂടെ, പാഠ്യപദ്ധതി വികസനം, സർട്ടിഫിക്കേഷൻ, ഗവേഷണം എന്നിവയുടെ നോഡൽ കേന്ദ്രമായി ഇൻസ്റ്റിറ്റ്യൂട്ട്  പ്രവർത്തിക്കും. പൊതുമേഖലാ ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ (എഇസി) പ്രൊഫഷണലുകളെ നൈപുണ്യവത്കരിക്കുന്നതിന് ഒരു ഹൈബ്രിഡ് ഹബ്-ആൻഡ്-സ്പോക്ക് പരിശീലന മാതൃക ഇതിലൂടെ വിഭാവനം ചെയ്യും. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ ഐഐടിയിൽ എൻയുഎൽപി-ഐജിഒടി പ്ലാറ്റ്ഫോമിൽ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (BIM) എന്ന പേരിൽ ഓൺലൈൻ ഹൈബ്രിഡ് സാങ്കേതിക കോഴ്സ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 

 

ഐഐടി പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ, സിവിൽ എൻജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും പ്രൊജക്ട് മേധാവിയുമായ ഡോ. വി. സെന്തിൽകുമാർ, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ടി.കെ സുധീഷ്, സെന്റർ ഫോർ കണ്ടിന്യൂവിങ് എഡ്യുക്കേഷൻ ചെയർപേഴ്സൺ ഡോ. കൺമണി സുബ്ബു, എൻജിനീയറിംഗ് വർക്സ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഡോ. രാകേഷ് ജെ. പിള്ള, രജിസ്ട്രാർ ഡേ. ബി. വി രമേഷ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കൊച്ചി മേഖല അഡീഷണൽ ഡയറക്ടർ അജയ് കേശവ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ സി.എസ് അബിനീഷ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പാലക്കാട് പ്രൊജക്ടട് മേഖല ചീഫ് എൻജിനീയർ ദിനേഷ്കുമാർ ഉജ്ജയ്നി എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി. 

 

ഐഐടിയിൽ ആരംഭിച്ച സെന്റർ ഫോർ ഡിജിറ്റൽ കൺസ്ട്രക്ഷൻ മാനേജ്മെന്റ് (CDCM) ലാബ് ഉദ്ഘാടനവും നടന്നു. ഓട്ടോഡെസ്ക് ഇൻകോർപ്പറേറ്റുമായുള്ള പങ്കാളിത്തത്തിലൂടെ സ്ഥാപിതമായതും ഓട്ടോഡെസ്ക് പൂർണ്ണമായും സ്പോൺസർ ചെയ്യുന്നതുമായ ലബോറട്ടറിയിലൂടെ, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ മേഖലകളിലെ വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന, സഹകരണ പദ്ധതികൾക്ക് നൂതന അടിസ്ഥാന സൗകര്യങ്ങൾ നൽകി, അക്കാദമിക-വ്യവസായ മോഖലയിലെ വിടവ് നികത്താനാണ് ലക്ഷ്യമിടുന്നത്. ലാബ് ഉദ്ഘാടനം ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ, ഓട്ടോഡെസ്ക് ഇന്ത്യ ടെക്നിക്കൽ സെയിൽസ് ഡയറക്ടർ നിഖിൽ ബഗൽകോട്ട്കർ എന്നിവർ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾ ഉൾപ്പടെ പഠിപ്പിക്കുന്നതിലുപരി ഭാവി ഇന്ത്യയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾ അവരെ പ്രാപ്തരാക്കുകയാണെന്ന് ലാബ് ഉദ്ഘാടനം നിർവഹിച്ച ശേഷം ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പരിവർത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭാവിയിൽ തൊഴിൽ ശക്തി വികസിപ്പിക്കുന്നതിനുള്ള ഐഐടി പാലക്കാടിന്റെ പ്രതിബദ്ധതയെ ഇത് എടുത്തുകാണിക്കുന്നുവെന്നും ദേശീയ ദൗത്യത്തിന്റെ ഭാഗമാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. 

 

നിഖിൽ ബഗൽകോട്ട്കർ, ഇൻഫ്രാസ്ട്രക്ചർ ഡീനും സിവിൽ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വി. സെന്തിൽകുമാർ, ഓട്ടോഡെസ്ക് ഇന്ത്യ എഡ്യുക്കേഷൻ ലീഡ് അഖിലേഷ് സാഹി, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ടി.കെ സുധീഷ് എന്നിവർ സംസാരിച്ചു.

****

(रिलीज़ आईडी: 2280653) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: English