പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
EPFO 2.01-ന് കീഴിലുള്ള സോഫ്റ്റ്‌വെയർ സംവിധാനത്തിന്റെ പരിഷ്കരണം
പോസ്റ്റഡ് ഓണ്‍:
25 JUN 2026 7:09PM by PIB Thiruvananthpuram
EPFO 2.01 സംരംഭത്തിന്റെ ഭാഗമായി 2026 ജൂൺ 26 (00:00 മണി) മുതൽ 2026 ജൂൺ 28 (23:59 മണി) വരെ ഡാറ്റാബേസ് ഏകീകരണവും സോഫ്റ്റ്‌വെയർ നവീകരണവും EPFO ആസൂത്രിതമായി നടപ്പിലാക്കുന്നുണ്ടെന്ന് അറിയിക്കുന്നു. ഈ കാലയളവിൽ ചില ഓൺലൈൻ സേവനങ്ങൾ താത്കാലികമായി ലഭ്യമാകില്ല.
"സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും, പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിനുമായി, ക്ലെയിം പ്രൊസസിംഗ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ ഡാറ്റാബേസ് ഏകീകരണവും പരിഷ്കരണവും EPFO ആസൂത്രിതമായി നടത്തുകയാണ്. ഈ മാറ്റത്തിന്റെ ഭാഗമായി മെമ്പർ പോർട്ടൽ, ഉമംഗ് ആപ്പ് , എംപ്ലോയർ പോർട്ടൽ എന്നിവ പ്രവർത്തിക്കുകയില്ല. കൂടാതെ, ഈ പോർട്ടലുകൾ വഴിയുള്ള ക്ലെയിമുകൾ സമർപ്പിക്കൽ, ഇ.സി.ആർ തുടങ്ങിയ സേവനങ്ങൾ 2026 ജൂൺ 26 (00:00 മണി) മുതൽ 2026 ജൂൺ 28 (23:59 മണി) വരെ താത്കാലികമായി ലഭ്യമാകില്ല. 2026 ജൂൺ 29 (00:00 മണി) ഓടെ സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതുവഴി ഉണ്ടാകുന്ന അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു."
ഈ കാലയളവിൽ ലഭ്യമാകാത്ത സേവനങ്ങൾ താഴെ പറയുന്നു :
•പുതിയ ജീവനക്കാരുടെ UAN ലിങ്ക് ചെയ്യൽ അല്ലെങ്കിൽ കുടിശ്ശിക അടയ്ക്കുന്നതിനുള്ള ECR സമർപ്പിക്കൽ എന്നിവ താത്കാലികമായി ലഭ്യമാകില്ല.
•പുതിയ ക്ലെയിം അഭ്യർത്ഥനകൾ സമർപ്പിക്കലും താത്കാലികമായി ലഭ്യമാകില്ല.
•ക്ലെയിം പ്രൊസസിംഗ് സേവനങ്ങൾ താത്കാലികമായി ലഭ്യമാകില്ല.
•ഇ-പാസ്ബുക്ക് (E-passbook) സേവനങ്ങളും താത്കാലികമായി ലഭ്യമാകില്ല.
* സോഫ്റ്റ്‌വെയർ മാറ്റത്തിന് മുൻപായി ഇതിനകം സമർപ്പിച്ചിട്ടുള്ള ക്ലെയിമുകൾ, സേവനങ്ങൾ പുനരാരംഭിച്ചതിന് ശേഷം നടപടികൾക്കായി പരിഗണിക്കുന്നതാണ്.
***
( റിലീസ് ഐ.ഡി: 2277944)
സന്ദര്‍ശക കൗണ്ടര്‍ : 79