പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കൊച്ചിയിൽ കയറ്റുമതി മേഖലയിലെ പ്രതിനിധികളുമായി സംവദിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി ശ്രീ. ഉജ്ജ്വൽ കുമാർ ഘോഷ്; ഇന്ത്യന്‍ കാർഷിക കയറ്റുമതിയിലെ 12 വർഷത്തെ വളർച്ചയും സ്വതന്ത്രവ്യാപാര കരാറുകള്‍ നല്‍കുന്ന പുതിയ അവസരങ്ങളും എടുത്തുപറഞ്ഞു
प्रविष्टि तिथि:
10 JUN 2026 6:41PM by PIB Thiruvananthpuram
കൊച്ചി: 2026 ജൂൺ 10
കാർഷിക-സമുദ്രോല്പന്നങ്ങൾ ഉൾപ്പെടെ വിവിധ കയറ്റുമതി മേഖലയിലെ പ്രതിനിധികളുമായും കയറ്റുമതി പ്രോത്സാഹന സമിതി പ്രതിനിധികളുമായും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീ. ഉജ്ജ്വൽ കുമാർ ഘോഷ് 2026 ജൂൺ 10-ന് കൊച്ചിയിൽ സംവദിച്ചു. "ഇന്ത്യൻ കാർഷിക കയറ്റുമതി: വ്യാപ്തിയുടെയും കരുത്തി ൻ്റെയും വിജയത്തിൻ്റെയും പ്രയാണം — വളർച്ചയുടെയും അതിജീവനത്തിൻ്റെയും ആഗോള സാന്നിധ്യത്തിൻ്റെയും 12 വർഷങ്ങൾ" എന്ന പ്രമേയത്തിലായിരുന്നു പരിപാടി.

കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി എടുത്തുപറഞ്ഞ ശ്രീ. ഘോഷ് 2014-15 സാമ്പത്തിക വർഷം 32.08 ബില്യൺ യു.എസ് ഡോളറായിരുന്ന കയറ്റുമതി 2025-26 സാമ്പത്തിക വർഷം 52.55 ബില്യൺ യു.എസ് ഡോളറിൻ്റെ റെക്കോർഡ് നേട്ടത്തിലേക്ക് ഉയർന്നതായി ചൂണ്ടിക്കാട്ടി.
യുകെ, യൂറോപ്യൻ യൂണിയൻ, ന്യൂസിലാൻഡ്, ഒമാൻ, ഓസ്‌ട്രേലിയ, യു.എ.ഇ, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കൂട്ടായ്മ രാജ്യങ്ങളുമായി സമീപകാലത്ത് ഒപ്പുവെച്ചതും നിലവിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യയുടെ കാർഷിക കയറ്റുമതി വിഭവങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനും സുപ്രധാന വഴികൾ തുറക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു.
ഈ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് കീഴിലെ മികച്ച വിപണി ലഭ്യത ചെമ്മീനും മൂല്യവർധിത സമുദ്രവിഭവങ്ങളുമടക്കം സമുദ്രോല്പന്നങ്ങൾ; ബസുമതി, ബസുമതി-ഇതര പ്രീമിയം അരികൾ; സുഗന്ധവ്യഞ്ജനങ്ങൾ; ആരോഗ്യസംരക്ഷണ ഭക്ഷ്യവിഭവ ചേരുവകൾ, പരമ്പരാഗത ഭക്ഷ്യോല്പന്നങ്ങള്‍; ഓർത്തഡോക്സ്, സ്പെഷ്യാലിറ്റി ഇനങ്ങൾ ഉള്‍പ്പെടെ ചായ; പഴങ്ങൾ, പച്ചക്കറികൾ; ചെറുധാന്യ ഉല്പന്നങ്ങൾ; മാംസം; ജൈവോല്പന്നങ്ങള്‍, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വതന്ത്ര വ്യാപാര കരാറുകളിലൂടെയും മറ്റ് കയറ്റുമതി പ്രോത്സാഹന സംരംഭങ്ങളിലൂടെയും ലഭിക്കുന്ന അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കയറ്റുമതിക്കാരെ പ്രാപ്തരാക്കുന്നതിൽ വാണിജ്യ വകുപ്പ് പ്രതിബദ്ധത തുടരുമെന്ന് ശ്രീ. ഘോഷ് വ്യക്തമാക്കി.
***
(रिलीज़ आईडी: 2271302)
आगंतुक पटल : 72
इस विज्ञप्ति को इन भाषाओं में पढ़ें:
English