പോസ്റ്റഡ് ഓണ്‍:
25 MAY 2026 4:47PM by PIB Thiruvananthpuram
കൊച്ചി : കൊച്ചി തുറമുഖദിനാഘോഷം മേയ് 26, 2026 ചൊവ്വാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് വില്ലിങ്ടൺ ഐലന്റ് സാമുദ്രിക ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും കൊച്ചിൻ പോർട്ട് അതോറിറ്റി മുൻ ചെയർപേഴ്സണുമായ ശ്രീ. പോൾ ആന്റണി ഐഎഎസ് (റിട്ട) മുഖ്യാതിഥിയാകും. കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ശ്രീ ബി കാശിവിശ്വനാഥൻ, IRSME അധ്യക്ഷത വഹിക്കും.
98-ാം തുറമുഖദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി കപ്പൽ സന്ദർശിക്കാം. അംഗീകൃത തിരിച്ചറിയൽ കാർഡ് ആവശ്യമാണ്.
1928 മേയ് 26 ന് കൊച്ചി തുറമുഖത്ത് ആദ്യ കപ്പലായ എസ്.എസ് പദ്മ എത്തിയ ചരിത്രദിവസത്തിന്റെ ഓർമ്മപുതുക്കലാണ് തുറമുഖദിനം.
കഴിഞ്ഞ സാമ്പത്തിക വർഷം കാർഗോ, ഷിപ് ഹാൻഡിലിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള പുരസ്കാരദാനം ഇതോടനുബന്ധിച്ച് നടക്കും. കഴിഞ്ഞ വർഷം മികച്ച സേവനം കാഴ്ചവച്ച പോർട്ട് ജീവനക്കാർക്കുള്ള പുരസ്കാരവും നൽകും. തുടർന്ന് പോർട്ട് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും.