പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹ്രസ്വ ഹജ്ജ് വിമാന സർവീസ് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു
പോസ്റ്റഡ് ഓണ്‍:
17 MAY 2026 4:41PM by PIB Thiruvananthpuram
2026 ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി (HCoI) പുതുതായി അവതരിപ്പിച്ച ഹ്രസ്വ ഹജ്ജ് പാക്കേജിന് കീഴിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹ്രസ്വ ഹജ്ജ് വിമാന സർവീസ് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
തീർത്ഥാടകരിൽ നിന്ന് പ്രത്യേകിച്ച്, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ,ബിസിനസുകാർ തുടങ്ങി കുറഞ്ഞ താമസ കാലയളവ് ആഗ്രഹിക്കുന്നവർ വർഷങ്ങളായി ഉന്നയിക്കുന്ന അഭ്യർത്ഥനകൾ കണക്കിലെടുത്താണ് ഹ്രസ്വകാല ഹജ്ജ് പദ്ധതി അവതരിപ്പിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞു. ഈ സംരംഭം പ്രയോജനകരമാകുമെന്നും ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ തീർത്ഥാടകർ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഹജ്ജിൻ്റെ പ്രധാന ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നേരത്തെ മടങ്ങാൻ അവസരം തേടി തീർത്ഥാടകർ,പ്രത്യേകിച്ച് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ ,ബിസിനസുകാർ എന്നിവർ മുന്നോട്ടുവെച്ച അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതാദ്യമായി ഈ വർഷം ഹ്രസ്വ ഹജ്ജ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ പോകുന്ന 10,000 തീർത്ഥാടകർ , ഏകദേശം 20 ദിവസത്തെ ഹ്രസ്വകാലയളവിൽ സൗദി അറേബ്യയിൽ (കെഎസ്എ) താമസിച്ചു ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കും. സാധാരണ ഹജ്ജ് തീർത്ഥാടനത്തിനുള്ള ദൈർഘ്യം 40–45 ദിവസമാണ്.
ഹജ്ജ് തീർത്ഥാടനം-2026 ൽ ഹ്രസ്വ ഹജ്ജ് പാക്കേജിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് യാത്ര തിരിച്ചു . ഈ വിഭാഗത്തിൽ യാത്ര ചെയ്യുന്ന തീർത്ഥാടകർ 2026 ജൂൺ 5 ന് മുമ്പ് മടങ്ങിയെത്തും .
ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നീ ഏഴ് എംബാർക്കേഷൻ പോയിൻ്റുകളിൽ നിന്നാണ് ഈ സൗകര്യം സജ്ജമാക്കിയിട്ടുള്ളത്.
ഹ്രസ്വ ഹജ്ജ് പാക്കേജിന് കീഴിലുള്ള തീർത്ഥാടകരുടെ എംബാർക്കേഷൻ പോയിൻ്റ് തിരിച്ചുള്ള എണ്ണം ഇപ്രകാരമാണ്:
|
ക്രമ നമ്പർ
|
എംബാർക്കേഷൻ പോയിന്റ്
|
തീർത്ഥാടകരുടെ എണ്ണം
|
|
1.
|
ചെന്നൈ
|
772
|
|
2.
|
ഡൽഹി
|
2394
|
|
3.
|
മുംബൈ
|
3042
|
|
4.
|
ബംഗളൂരു
|
1793
|
|
5.
|
കൊച്ചി
|
979
|
|
6.
|
ഹൈദരാബാദ്
|
1614
|
|
7.
|
അഹമ്മദാബാദ്
|
244
|
****
( റിലീസ് ഐ.ഡി: 2262007)
സന്ദര്‍ശക കൗണ്ടര്‍ : 11