പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഐസിഎആർ–സിടിസിആർഐയും കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്സിറ്റിസെന്ററും (എംഎസ്എസ്ആർഎഫ്) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
പോസ്റ്റഡ് ഓണ്‍:
15 MAY 2026 6:01PM by PIB Thiruvananthpuram

ഐസിഎആർ –കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (MSSRF) വയനാട്ടിലെ കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്സിറ്റി സെന്ററും (CAbc) തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. കിഴങ്ങുവിള ഗവേഷണ-വികസനവുമായി ബന്ധപ്പെട്ട ഒമ്പത് മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം. ജെംപ്ലാസത്തിന്റെ ശേഖരണവും കിഴങ്ങുകളുടെ സ്വഭാവ നിർണയവും, പാരമ്പര്യ കിഴങ്ങുവിളകളുടെ കൃഷിക്കായി അഗ്രോ-ഇക്കോളജിക്കൽ യൂണിറ്റ് (AEU) അടിസ്ഥാനത്തിലുള്ള പാക്കേജ് ഓഫ് പ്രാക്ടീസുകൾ രൂപപ്പെടുത്തൽ, മൂല്യവർധനയ്ക്കായി കിഴങ്ങുകളുടെ പ്രോസസ്സിംഗ്, കിഴങ്ങുവിള അധിഷ്ഠിത കൃഷിരീതികളിൽ മനുഷ്യ-മൃഗ സംഘർഷ നിയന്ത്രണം, കൂടാതെ ട്യൂബർ ഹെറിറ്റേജ് സെന്റർ സ്ഥാപിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഐസിഎആർ - സിടിസിആർഐ ഡയറക്ടർ ജി. ബൈജുവും എം.എസ്.എസ്.ആർ.എഫ്, ചെന്നൈ എക്സിക്യൂട്ടീവ് ഡയറക്ടർ രംഗലക്ഷ്മി.ആറും ധാരണാപത്രം കൈമാറി. എം.എസ്.എസ്.ആർ.എഫ് വയനാട് ഡയറക്ടർ നിരജ് യു. ജോഷി, എം.എസ്.എസ്.ആർ.എഫ് സീനിയർ കൺസൾട്ടന്റ് സി. തമ്പാൻ, സി ടി സി ആർ ഐയിലെയും എം.എസ്.എസ്.ആർ.എഫുംയിലെയും ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
രാജ്യത്തെ അവഗണിക്കപ്പെട്ട കിഴങ്ങുവിള കർഷകരുടെ ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനും കിഴങ്ങുവിള വികസനം ശക്തിപ്പെടുത്തുന്നതിനുമായി സംയുക്ത പ്രവർത്തനരീതികൾ യോഗത്തിൽ ആസൂത്രണം ചെയ്യുകയും ഭാവി പ്രവർത്തനപദ്ധതികൾ അന്തിമരൂപം നൽകുകയും ചെയ്തു.
-SK-
( റിലീസ് ഐ.ഡി: 2261495)
സന്ദര്‍ശക കൗണ്ടര്‍ : 3