പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെ നടക്കുന്ന സെൻസസ് 2027 ലെ ഒന്നാം ഘട്ടത്തിനും അതിനു മുന്നോടിയായി 2026 ജൂൺ 16 മുതൽ 30 വരെ നടക്കുന്ന സെൽഫ് എന്യൂമറേഷനും പൊതുജനങ്ങൾ പൂർണ്ണ സഹകരണം നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് കേരള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
प्रविष्टि तिथि:
11 MAY 2026 9:35PM by PIB Thiruvananthpuram
കേരള സർക്കാർ പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ്, 07/05/2026-ലെ നമ്പർ Pro 5A/2/2025/GAD-Part(5) വിജ്ഞാപനത്തിലൂടെ, 1948-ലെ സെൻസസ് നിയമത്തിലെ വകുപ്പ് 15, 1990-ലെ സെൻസസ് ചട്ടങ്ങളിലെ ചട്ടം 8(ii) എന്നിവ പ്രകാരം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന സെൻസസ് പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ പൂർണ്ണ സഹകരണം നൽകണമെന്ന് നിർദേശിച്ചിരിക്കുന്നു.
കേരളത്തിൽ, 2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടം (വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും) 2026 ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 30 വരെ 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവ് ഉണ്ടായിരിക്കും.
വിവരശേഖരണ സമയത്ത് കൃത്യവും പൂർണ്ണവും വ്യക്തവുമായ വിവരങ്ങൾ സെൻസസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് സർക്കാർ എല്ലാ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനത്തിലെ പ്രധാന നിയമ വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:
· കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ചോദ്യങ്ങൾ ചോദിക്കാൻ സെൻസസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. 1948-ലെ സെൻസസ് നിയമത്തിലെ വകുപ്പ് 8 പ്രകാരം തങ്ങളുടെ അറിവിലും വിശ്വാസത്തിലും ഉള്ള സത്യസന്ധമായ മറുപടികൾ നൽകാൻ പൗരന്മാർ നിയമപരമായി ബാധ്യസ്ഥരാണ്.
· വീടുകളിലോ സ്ഥാപനങ്ങളിലോ മറ്റ് കെട്ടിടങ്ങളിലോ താമസിക്കുന്നവർ സെൻസസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായിടത്ത് സെൻസസ് തിരിച്ചറിയൽ അടയാളങ്ങളോ നമ്പറുകളോ പതിപ്പിക്കാൻ അനുവദിക്കണമെന്നും വകുപ്പ് 9 പ്രകാരം നിർദേശിക്കുന്നു.
· സെൻസസ് ഉദ്യോഗസ്ഥർ നൽകുന്ന ഷെഡ്യൂളുകൾ പൂരിപ്പിച്ച് നിർദേശിച്ച രീതിയിൽ സമർപ്പിക്കേണ്ടത് വകുപ്പ് 10 പ്രകാരം നിർബന്ധമാണ്.
· മനപ്പൂർവ്വം തെറ്റായ വിവരങ്ങൾ നൽകുക, നിയമാനുസൃതമായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിക്കുക, സെൻസസ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുക, സെൻസസ് അടയാളങ്ങൾ നശിപ്പിക്കുക, അല്ലെങ്കിൽ സെൻസസ് നടപടിക്രമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് വകുപ്പ് 11 പ്രകാരം ശിക്ഷ ലഭിക്കാവുന്നതാണ്.
സെൻസസ് രേഖകൾ വകുപ്പ് 15 പ്രകാരം കർശനമായി രഹസ്യമായി സൂക്ഷിക്കപ്പെടുന്നതാണ്. ഇത്തരം രേഖകൾ പൊതുജന പരിശോധനയ്ക്ക് ലഭ്യമാകുകയില്ല. കൂടാതെ, നിയമപ്രകാരം ഉള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഒഴികെ, സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികളിൽ തെളിവായി സ്വീകരിക്കപ്പെടുകയും ഇല്ല.
NK
********
(रिलीज़ आईडी: 2260051)
आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें:
English