പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നാളികേര ഉൽപാദനക്ഷമത വർധനവിനുള്ള സമഗ്ര കേര വികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പോസ്റ്റഡ് ഓണ്‍: 11 MAY 2026 5:22PM by PIB Thiruvananthpuram
നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന 'സുസ്ഥിര ഉൽപാദനക്ഷമത വർധനവിനുള്ള സമഗ്ര കേര വികസന പദ്ധതി' (PICCS) യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്ത് നാളികേര കൃഷിയുടെ ഉൽപാദനവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം, കേരകർഷകരുടെ വരുമാനം വർധിപ്പിക്കുകയും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവിലുള്ള/ പുതിയതായി രൂപീകരിക്കുന്ന കേര കര്ഷക കൂട്ടായ്‌മകള്‌ക്കും (Coconut Farmers Cluster -CFC), ബോർഡിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കർഷക ഉത്പാദക സംഘങ്ങള്‌ക്കും (CPF/CPS) ഈ പദ്ധതിയിലേക്ക് നേരിട്ട് അപേക്ഷിക്കാം.

നാളികേര വികസന ബോര്‌ഡികൻ്റെ നിബന്ധനൾക്ക് വിധേയമായി കൃഷിഭവനുകൾ, ICAR/KAU/KVKS തുടങ്ങിയ കാർഷിക ഗവേഷണ സ്ഥാപനങ്ങൾക്കും നാളികേര വികസന ബോർഡിൽ സജീവ രജിസ്ട്രേഷന് ഉള്ള കർഷക ഉത്പാദക ഫെഡറേഷന് (CPF), നാളികേര ഉത്പാദക കമ്പനികൾക്കും (CPC) നാളികേര ക്ലസ്റ്റർ തിരഞ്ഞെടുത്ത് ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ഏജൻസികകളായി (Facilitating Agency) അപേക്ഷ സമർപ്പിക്കുവാനുള്ള അവസരമുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന ഏജൻസികൾ മുഖേന അപേക്ഷ സമർപ്പിക്കുന്ന ക്ലസ്റ്ററുകൾക്ക് മുൻഗണന നൽകുന്നതാണ്.

പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഉൽപാദനവർധനവിനുള്ള പ്രവർത്തനങ്ങൾ, ശാസ്ത്രീയ പരിപാലന രീതികൾ എന്നിവ നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനായി ശുപാർശ ചെയ്തിട്ടുള്ള രാസജൈവ വളങ്ങളും വിതരണം. ചെയ്യും. അതാത് പ്രദേശങ്ങൾക്ക് അനുയോജ്യമായ ഇടവിളകളുടെ (കൊക്കോ/ നേന്ത്രൻ/ഞാലിപ്പൂവൻ വാഴ) ഇഞ്ചി/ മഞ്ഞൾ) ചേന/ ചേമ്പ്/ കുരുമുളക്) നടീൽ വസ്‌തുക്കളും കർഷകർക്ക് നൽകും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 18,940 ഹെക്ടറിൽ ബോർഡ് നേരിട്ട് പദ്ധതി നടപ്പിലാക്കി. കേരളത്തിൽ മാത്രം 8,089 ഹെക്ടറിൽ 204 ക്ലസ്റ്ററുകളിലായി 32,497 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്‌തു.

ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമര്പ്പിക്കേണ്ട അവസാന തീയതി 2026 മെയ് 22 വൈകുന്നേരം 5 മണിവരെയാണ്, അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും https://coconutboard.gov.in/docs/PICCSKerala_26-27.pdf സന്ദർശിക്കുക
 
***

( റിലീസ് ഐ.ഡി: 2259877) സന്ദര്‍ശക കൗണ്ടര്‍ : 35
ഈ റിലീസ് വായിക്കുക: English