പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

NPSS നിര്‍മിത ബുദ്ധി (AI) അധിഷ്ഠിത കീട നിരീക്ഷണ സംവിധാനം: എറണാകുളം സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ (CIPMC) ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 27 FEB 2026 9:04PM by PIB Thiruvananthpuram

വിള സംരക്ഷണം ആധുനികവത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായി, എറണാകുളം സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ്  സെന്റര്‍ (CIPMC) ദേശീയ കീട നിരീക്ഷണ സംവിധാനത്തെക്കുറിച്ചുള്ള (NPSS) ഏകദിന ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.


ഡയറക്ടറേറ്റ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റൈന്‍ ആന്‍ഡ് സ്‌റ്റോറേജ് (DPPQ&S)ന്റെ  ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍, ഡിജിറ്റല്‍ കീട നിയന്ത്രണ തന്ത്രങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ (KVKs), വിവിധ ICAR സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം ഉദ്യോഗസ്ഥരെ ഒരുമിച്ച് കൊണ്ടുവന്നു. DA&FW ന്റെ  പിന്തുണയോടെ ICAR-NRIIPM, DPPQ&S എന്നിവ ചേര്‍ന്നാണ് NPSS വികസിപ്പിച്ചെടുത്തത്. അത്യാധുനിക AI/ML സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, കര്‍ഷകര്‍ക്ക് സുസ്ഥിരമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് തല്‍ക്ഷണ പരിഹാരം നല്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഫരീദാബാദിലെ DPPQ&S പ്ലാന്റ് പ്രൊട്ടക്ഷന്‍ ഉപദേഷ്ടാവ് ഡോ. ജെ.പി. സിംഗ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.



സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിലേക്കുള്ള മാറ്റത്തിന് ഊന്നല്‍ നല്കിക്കൊണ്ട് ജോയിന്റ് ഡയറക്ടര്‍ (IPM വിഭാഗം) ഡോ. സുനിത പാണ്ഡെ NPSS-ന്റെ നേട്ടങ്ങളും നിലവിലെ പുരോഗതിയും അവതരിപ്പിച്ചു. പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമായ NPSS മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് അസിസ്റ്റന്റ്  പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (APPO) ശ്രീ. വേണു ബാബു ബൊല്ലി വിശദീകരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിംഗ്) എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംസാരിച്ചു. സംസ്ഥാന കാര്‍ഷിക ഉദ്യോഗസ്ഥര്‍, ആലപ്പുഴയിലെ  കേരള സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്‌മെന്റ്  അസിസ്റ്റന്റ് ഡയറക്ടര്‍, കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍, കോഴിക്കോട് IISR, കായംകുളം CPCRI എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ എന്നിവരുടെ സജീവമായ പങ്കാളിത്തത്തിനും ക്രിയാത്മകമായ അഭിപ്രായങ്ങള്‍ക്കും ഈ സെഷന്‍ സാക്ഷ്യം വഹിച്ചു. പ്രാദേശിക കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമാകുംവിധം ആപ്ലിക്കേഷന്റെ  രൂപകല്‍പ്പനയില്‍ മാറ്റം വരുത്തണമെന്നും കേരളത്തിലെ സവിശേഷമായ വിളകളേയും കീടങ്ങളേയും കൂടി എഐ മോഡലുകളില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. CIPMC എറണാകുളം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി എലിസബത്ത് ജയ തോമസ് സ്വാഗതമാശംസിച്ച ചടങ്ങില്‍ അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (APPO) ഡോ. രഞ്ജുമോള്‍. ആര്‍ നന്ദി രേഖപ്പെടുത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ കാര്‍ഷിക നിരീക്ഷണ ചട്ടക്കൂടിന്റെ പ്രാദേശികമായ വ്യാപനത്തില്‍ ഈ പരിപാടി ഒരു സുപ്രധാന നാഴികക്കല്ലാണ്.

 

***


( റിലീസ് ഐ.ഡി: 2233739) സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക: English