പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സായിയുടെ അന്താരാഷ്ട്ര സിമ്പോസിയം: ഫെബ്രുവരി 26 ന് തുടക്കമാകും

പോസ്റ്റഡ് ഓണ്‍: 25 FEB 2026 4:12PM by PIB Thiruvananthpuram

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ - ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ  സ്‌പോർട്‌സ് സ്‌പെസിഫിക് സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് എന്ന വിഷയത്തിൽ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 26 ന് തിരുവനന്തപുരം ഒ ബൈ താമരയിൽ കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രോഫ. ഡോ മോഹനൻ കുന്നുമ്മൽ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. സായി എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. പ്രദീപ് ദത്ത ചടങ്ങിൽ അധ്യക്ഷത വഹിക്കും. 

‌സിമ്പോസിയത്തിന്റെ ഭാഗമായി 2026 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സ്പ്രിന്റ്സ്, ജമ്പുകൾ എന്നിവയെക്കുറിച്ചുള്ള ഒരു പ്രത്യേക ശില്പശാല നടത്തും. സ്‌പ്രിന്റുകൾ, ജമ്പുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ അത്‌ലറ്റിക് പരിശീലകരുടെ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. വിദേശത്തു നിന്നുള്ള വിദ​ഗ്ദരായ പരിശീലകർ നാല് ദിവസത്തെ സിമ്പോസിയത്തിൻ്റെ ഭാ​ഗമാകും. വിദ്യാർത്ഥികൾ, പരിശീലകർ, ഫാക്കൽറ്റി, അന്താരാഷ്ട്ര ഡെലി​ഗേറ്റ് എന്നിവർ പങ്കെടുക്കും

ഖേൽ രത്‌ന പുരസ്കാര ജേതാവ് ശ്രീ. പി ആർ ശ്രീജേഷ്, നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി (NSU) വൈസ് ചാൻസലർ ഡോ. ശ്യാം സുന്ദർ രഥ്, കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ.എസ്.എൻ. രഘുചന്ദ്രൻ നായർ, സായി ഗവേണിംഗ് ബോഡി അംഗം ഡോ. പിയൂഷ് ജെയിൻ, പട്യാല എൻഎസ്എൻഐഎസ് ഡിഡിജി/സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. വിനീത് കുമാർ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും,സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് ഡയറക്ടറുമായ ശ്രീ. വിഷ്ണു രാജ്, പൂജപ്പുര പ്രിസൺസ് & കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ശ്രീ. ബൽറാം കുമാർ ഉപാധ്യായ ഐ.പി.എസ്, ഗ്വാളിയോർ എൽഎൻഐപിഇ വൈസ് ചാൻസലർ പ്രൊഫ. കൽപ്പന ശർമ്മ, ഇന്റർനാഷണൽ സ്ട്രെങ്ത് & കണ്ടീഷനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ പ്രൊഫ. കാർലോ എ. ബുസിചെല്ലി, അസോസിയേറ്റ് പ്രൊഫസർ & ഐ/സി അക്കാദമിക്സ് ഡോ. ലാംലുൻ ബുഹ്രിൽ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സഞ്ജീവ് എസ്. പാട്ടീൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

***

NK


( റിലീസ് ഐ.ഡി: 2232676) സന്ദര്‍ശക കൗണ്ടര്‍ : 28