വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലെ ടൂറിസം പ്രോത്സാഹന സംരംഭങ്ങൾ

പോസ്റ്റഡ് ഓണ്‍: 04 FEB 2026 2:36PM by PIB Thiruvananthpuram
വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വികസനവും പ്രോത്സാഹനവും പ്രധാനമായും ബന്ധപ്പെട്ട സംസ്ഥാന ഗവൺമെൻ്റ് /കേന്ദ്രഭരണ പ്രദേശ ഭരണകൂടമാണ് (യുടിഎ) ഏറ്റെടുക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയം അതിൻ്റെ കേന്ദ്രാവിഷ്കൃത പദ്ധതികളായ 'സ്വദേശ് ദർശൻ (എസ്ഡി), 'സ്വദേശ് ദർശൻ 2.0 (എസ്ഡി2.0)', സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഉപ പദ്ധതിയായ 'ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷൻ ഡെവലപ്പ്മെൻ്റ് (സിബിഡിഡി), 'തീർത്ഥാടന പുനരുജ്ജീവനവും ആത്മീയ പൈതൃക പ്രോത്സാഹന യജ്ഞവും (PRASHAD)' എന്നിവയിലൂടെ സംസ്ഥാന ഗവൺമെൻ്റ് /കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിക്കൊണ്ട് രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ശ്രമങ്ങളെ പൂർത്തീകരിക്കുന്നു. അതാത് ഗവൺമെൻ്റുകളിൽ നിന്നും ടൂറിസം പദ്ധതി നിർദേശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ മുകളിൽ സൂചിപ്പിച്ച കേന്ദ്ര പദ്ധതികൾ പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഗവൺമെൻ്റ് നിർദ്ദേശങ്ങൾ, ഫണ്ടുകളുടെ ലഭ്യത, പരസ്പരമുള്ള മുൻഗണന എന്നിവയ്ക്ക് അനുസരിച്ചു ആവശ്യമായ പിന്തുണ നൽകുന്നു. 2026 മാർച്ച് വരെ സ്വദേശ് ദർശൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. നിലവിൽ ഈ പദ്ധതിയിൽ അനുമതി നൽകുന്നതിനായി പുതിയ നിർദ്ദേശങ്ങളൊന്നും പരിഗണനയിലില്ല. സുസ്ഥിരവും സമൂഹാധിഷ്ഠിതവുമായ വിനോദ സഞ്ചാര വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാന ഗവൺമെൻ്റുകളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും നിരന്തരം പ്രോത്സാഹിപ്പിക്കുന്നു.
 
'മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം (SASCI) - പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ആഗോള നിലവാരത്തിലേക്കുള്ള വികസനം' എന്ന പദ്ധതിയുടെ കീഴിൽ, രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ സമഗ്രമായി വികസിപ്പിക്കുക, ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുക, വിപണനം ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ, കേന്ദ്രം പദ്ധതികൾ അനുവദിച്ചിട്ടുണ്ട്.
 
SD, SD2.0, CBDD, PRASHAD, SASCI എന്നീ പദ്ധതികൾക്ക് കീഴിൽ കേരളത്തിൽ അനുവദിച്ച പദ്ധതികളുടെ വിശദാംശങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
 
കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകിയത്.
 
****
 
 
കേരളത്തിൽ സ്വദേശ് ദർശൻ (SD), SD2.0, CBDD, PRASHAD, SASCI എന്നീ പദ്ധതികൾക്ക് കീഴിൽ അനുവദിച്ച പദ്ധതികളുടെ വിശദാംശങ്ങൾ:
 
(തുക ₹ കോടിയിൽ)
 
 
 

പദ്ധതി/ 

ഉപപദ്ധതി

ക്രമ 
നമ്പർ 

പദ്ധതിയുടെ പേര്/ 

അനുഭവം

സർക്യൂട്ട്/ 

ലക്ഷ്യസ്ഥാനം

അനുവദിച്ച 

വർഷം

അനുവദിച്ച 

തുക

സ്വദേശ് 

ദർശൻ (SD)

1

പത്തനംതിട്ട- ഗവി- വാഗമൺ- തേക്കടി വികസനം

ഇക്കോ സർക്യൂട്ട്t

2015-16

64.08

2.

ശബരിമല-എരുമേലി-പമ്പ-സന്നിധാനം വികസനം

ആത്മീയ സർക്യൂട്ട്

 

2016-17

46.54

3.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം -ആറന്മുള വികസനം

ആത്മീയ സർക്യൂട്ട്

 

2016-17

78.08

4.

മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ വികസനം

റൂറൽ സർക്യൂട്ട്

2018-19

57.35

5.

ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം- അരുവിപ്പുറം- 

കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ- ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം

ആത്മീയ സർക്യൂട്ട്

 

2018-19

66.42

SD2.0

6.

ആലപ്പുഴ: ആഗോള ജല വിസ്മയം

ആലപ്പുഴ

2024-25
 

93.18

7.

മലമ്പുഴ ഉദ്യാനത്തിലും  ലെഷർ പാർക്കിലും വിനോദ സഞ്ചാര  

അനുഭവം മെച്ചപ്പെടുത്തൽ

മലമ്പുഴ

2024-25

75.87

8.

കുമരകം പക്ഷിസങ്കേതം

 

കുമരകം

2023-24

13.81

CBDD

9.

വർക്കല-ദക്ഷിണ കാശി (സംസ്‌ക്കാരം & പൈതൃക വിഭാഗത്തിന് കീഴിൽ)

വർക്കല

 

2024-25

25.00

 

10.

തലശ്ശേരി: ആത്മീയ ശൃംഖല (ആത്മീയ ടൂറിസത്തിന് 

കീഴിൽ വിഭാഗം)

തലശ്ശേരി

 

2024-25

25.00

SASCI

11.

അഷ്ടമുടി ജൈവവൈവിധ്യ, പരിസ്ഥിതി-വിനോദ കേന്ദ്രം , കൊല്ലം

 

കൊല്ലം

2024-25

59.71

 

12.

സർഗാലയയിലെ മലബാറിൻ്റെ സാംസ്കാരിക ക്രൂസിബിളിലേക്കുള്ള

 ഗ്ലോബൽ ഗേറ്റ്‌വേ

സർഗാലയ

2024-25

95.34

PRASHAD

13.

ഗുരുവായൂർ ക്ഷേത്ര വികസനം

ഗുരുവായൂർ  

2016-17

  45.19

 

*** 


( റിലീസ് ഐ.ഡി: 2223209) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu