പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിച്ചതിലൂടെ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പത്മ പ്രഖ്യാപനങ്ങൾ : ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 26 JAN 2026 8:44PM by PIB Thiruvananthpuram
പ്രഗത്ഭരായ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരങ്ങൾ നൽകി ആദരിച്ചതിലൂടെ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പ്രഖ്യാപനങ്ങൾ എന്ന് ഒരു X പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കുവച്ചു. വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖർക്ക് പുരസ്കാരങ്ങൾ ലഭിച്ചു. 
 
"പൊതുസേവന രംഗത്തെ മികവിന് ജസ്റ്റിസ് കെ.ടി. തോമസ്, സാഹിത്യം-വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശ്രീ പി. നാരായണൻ, പൊതുസേവന രംഗത്തെ നിസ്തുല സംഭാവനകൾക്ക് ശ്രീ വി.എസ്. അച്യുതാനന്ദൻ എന്നിവരെ പത്മവിഭൂഷൺ നൽകി ആദരിച്ചു. 
 
കലാരംഗത്തെ സംഭാവനകൾക്ക് ശ്രീ മമ്മൂട്ടിയും പൊതുസേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് ശ്രീ വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.
 
ശാസ്ത്ര-സാങ്കേതിക വിദ്യയിൽ ശ്രീ എ.ഇ. മുത്തുനായകം, കലാരംഗത്ത് ശ്രീമതി കലാമണ്ഡലം വിമല മേനോൻ, സാമൂഹ്യ സേവന രംഗത്ത് ശ്രീമതി കൊല്ലക്കൽ ദേവകി അമ്മ ജി. എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.
 
അവരുടെ നിസ്തുലമായ സംഭാവനകൾ മറ്റുള്ളവർക്ക് പ്രചോദനത്തിന്റെ പാതയൊരുക്കും." ശ്രീ അമിത് ഷാ കുറിച്ചു.
 
https://x.com/i/status/2015798738816745633
 
****

( റിലീസ് ഐ.ഡി: 2218900) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English