പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് : സംസ്ഥാന ചാമ്പ്യൻഷിപ് ഡിസംബർ 20ന് തിരുവനന്തപുരത്ത്
പോസ്റ്റഡ് ഓണ്‍:
17 DEC 2025 2:19PM by PIB Thiruvananthpuram
ദേശീയ യുവജനോത്സവത്തിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ, മേരാ യുവ ഭാരതാണ് സംഘടിപ്പിക്കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിന്റെ മൂന്നാം ഘട്ട മത്സരം 2025 ഡിസംബർ 20 ന് തിരുവനന്തപുരത്തു വെച്ച് നടക്കും. നേരത്തെ നടന്ന ക്വിസ്, ഉപന്യാസരചന മത്സരങ്ങളിൽ വിജയികളായ സംസ്ഥാനത്തെ 506 പേരാണ് മൂന്നാം ഘട്ട മത്സരങ്ങളിൽ പങ്കെടുക്കുക. തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ പി പി ടി അവതരണവും മുഖാമുഖവും 20ന് നടക്കും. ഇവരിൽ നിന്ന് വിജയികളാവുന്ന 45 പേർക്ക് ജനുവരി 11,12 തീയതികളിൽ ന്യൂ ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇവർ വിവിധ വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള തങ്ങളുടെ ആശയങ്ങൾ പ്രധാന മന്ത്രി ശ്രീ നരേന്ദ്രമോദിയുടെ മുമ്പാകെ അവതരിപ്പിക്കും. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് സംസ്ഥാന ദേശീയതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരാത്ഥികൾ 20നു രാവിലെ 8 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോംബൗണ്ടിലുള്ള കേരള ഇൻസ്‌റിറ്റൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ എത്തിച്ചേരണം.
***
NK
( റിലീസ് ഐ.ഡി: 2205139)
സന്ദര്‍ശക കൗണ്ടര്‍ : 285