iffi banner

മികച്ച നടനുള്ള (പുരുഷ) രജത മയൂരം 'എ പോയറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉബൈമർ റിയോസിന് ലഭിച്ചു

പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന, പരാജിതനായ കവി എന്ന നിലയിൽ ഉബൈമർ റിയോസിന്റെ മികച്ച അരങ്ങേറ്റ പ്രകടനത്തെ ജൂറി അഭിനന്ദിച്ചു

കലയ്ക്കും അതിജീവനത്തിനും ഇടയിലുള്ള പുരാതനമായ സംഘർഷത്തെ സവിശേഷമായ രീതിയിൽ പര്യവേക്ഷണം ചെയ്തതിന് 'എ പോയറ്റി 'നെ ജൂറി പ്രശംസിച്ചു

56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കൊളംബിയൻ ചിത്രമായ എ പോയറ്റിലെ അഭിനയത്തിന് ഉബൈമർ റിയോസിന് മികച്ച നടനുള്ള (പുരുഷ) രജത മയൂര പുരസ്കാരം ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രീകരണത്തിന് സമ്മാനിച്ച രജത മയൂരം ട്രോഫിയും സർട്ടിഫിക്കറ്റും ₹10,00,000 ക്യാഷ് പ്രൈസും ഈ അവാർഡിൽ ഉൾപ്പെടുന്നു. വാർത്താ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ജൂറി ചെയർപേഴ്‌സൺ ശ്രീ. രാകേഷ് ഓംപ്രകാശ് മെഹ്‌റ, മേളയുടെ ഡയറക്ടർ ശ്രീ. ശേഖർ കപൂർ എന്നിവരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ശ്രീ. പ്രമോദ് സാവന്ത്, വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. 


"കലയും അതിജീവനവും തമ്മിലുള്ള പുരാതനമായ സംഘർഷത്തെ അതുല്യവും അപ്രതീക്ഷിതവുമായ രീതിയിൽ എ പോയറ്റ് പര്യവേക്ഷണം ചെയ്യുന്നു. ഒരുകാലത്ത് പ്രശസ്തനായ ഒരു കവിയായിരുന്നു ഓസ്കാർ, ഒരിക്കൽ തന്നെ പിന്തുണച്ചവരോടുള്ള കടുത്ത നീരസം കാരണം അദ്ദേഹത്തിന് ലഭിച്ചിരുന്ന ബഹുമാനം നഷ്ടപ്പെടുത്തുന്നു. നടൻ ഉബൈമർ റിയോസിന്റെ അരങ്ങേറ്റ ചിത്രത്തിലെ മികച്ച പ്രകടനത്തിൽ ഗുരുതരമായ വൈകാരിക പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന പരാജയപ്പെട്ട ഓസ്കറിനെ വെളിപ്പെടുത്തുന്നു, തന്റെ ജീവിതം മാറ്റിമറിക്കുന്ന ഒരു കഴിവുള്ള കൗമാരക്കാരിയെ അയാൾ കണ്ടുമുട്ടുന്നു. വെല്ലുവിളികൾ മുന്നിലുണ്ട്, എന്നിരുന്നാലും സിനിമയും ഉബൈമറിന്റെ ചിത്രീകരണവും അത്യധികം പ്രചോദനം നൽകുന്നതും ഒടുവിൽ അത്ഭുതകരമായി 
പ്രായശ്ചിത്തത്തിലൂടെ തിരിച്ചുപിടിക്കുന്നതുമാണ്." ഈ അംഗീകാരത്തോടെ, ഉബൈമർ 
റിയോസിന്റെ പ്രകടനം 56-ാമത് ഐഎഫ്എഫ്ഐയിലെ ഏറ്റവും ശ്രദ്ധേയമായ അഭിനയ ബഹുമതികളിൽ ഒന്നായി നിലകൊള്ളുന്നു.

 

🏆 Ubeimar Rios wins the Silver Peacock – Best Actor (Male) at #IFFI2025 for his performance in the film ‘A POET (UN POETA)’, directed by Simón Mesa Sot#IFFI2025 #IFFIGoa #IFFI56 @IndiaEmbBogota pic.twitter.com/Ji9jDpgqaF

— PIB in Goa 🇮🇳 (@PIB_Panaji) November 28, 2025

എ പോയറ്റിന്റെ സംഗ്രഹം 

ദാരിദ്ര്യത്തിലും വൈകാരിക സംഘർഷത്തിലും ജീവിക്കുന്ന, വിസ്മൃതിയിലാണ്ട  ഒരു കൊളംബിയൻ കവിയാണ് ഓസ്കാർ റെസ്ട്രെപ്പോ. ഒരിക്കൽ ആഘോഷിക്കപ്പെട്ട അദ്ദേഹം ഇപ്പോൾ മെഡെലിനിലൂടെ സഞ്ചരിക്കുന്നു, കുടുംബത്താൽ പരിഹസിക്കപ്പെടുകയും സാഹിത്യലോകം അവഗണിക്കപ്പെടുകയും ചെയ്യുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള പ്രതിഭാധനയായ കൗമാര കവിയത്രിയായ യുർലാഡിയെ കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അതൊരു വഴിത്തിരിവാകുന്നു. നഷ്ടപ്പെട്ട സ്വന്തം സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതീക്ഷയിൽ ഓസ്കാർ അവൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു. യുർലാഡി ഉയരുമ്പോൾ, ഉന്നത സ്ഥാപനങ്ങൾ അവളുടെ പ്രതിച്ഛായയെ പ്രശസ്തിക്കായി ചൂഷണം ചെയ്യുന്നു, അതേസമയം അവൾ തന്റെ കുടുംബത്തെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആക്ഷേപഹാസ്യവും വികാരവും സമന്വയിപ്പിക്കുന്ന ഈ ചിത്രം, പരാജയപ്പെട്ട അഭിലാഷം, മാർഗനിർദേശം, കലയും അതിജീവനവും തമ്മിലുള്ള സംഘർഷം എന്നിവ പര്യവേക്ഷണം ചെയ്യുന്നു. 

എ പൊയറ്റിന്റെ പിസി ലിങ്ക്

 

*** 

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2196167   |   Visitor Counter: 5

इस विज्ञप्ति को इन भाषाओं में पढ़ें: English